Friday, April 19, 2024
HomeIndiaപെട്ടി പൊട്ടിക്കുമ്ബോള്‍ ആരു പൊട്ടും? കോ​ണ്‍​ഗ്ര​സ്​ അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

പെട്ടി പൊട്ടിക്കുമ്ബോള്‍ ആരു പൊട്ടും? കോ​ണ്‍​ഗ്ര​സ്​ അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ ബു​ധ​നാ​ഴ്ച ഔ​പ​ചാ​രി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും.

68 പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ല്‍​നി​ന്ന്​ ഡ​ല്‍​ഹി​യി​ലെ എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്തെ​ത്തി​ച്ച ബാ​ല​റ്റ്​ പെ​ട്ടി​ക​ളി​ലു​ള്ള 9500ഓ​ളം വോ​ട്ടു​ക​ള്‍ രാ​വി​ലെ 10ന്​ ​എ​ണ്ണി​ത്തു​ട​ങ്ങും.

അ​ത്ഭു​ത​ങ്ങ​ള്‍​ക്ക്​ സാ​ധ്യ​ത​യി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യു​ള്ള മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​ക്കും മെ​ച്ച​പ്പെ​ട്ട മ​ത്സ​രം കാ​ഴ്ച​വെ​ച്ച ശ​ശി ത​രൂ​രി​നും ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ളു​ടെ എ​ണ്ണം അ​റി​യാ​നാ​ണ്​ പൊ​തു​വാ​യ ആ​കാം​ക്ഷ.

ശ​ശി ത​രൂ​ര്‍ പി​ടി​ക്കു​ന്ന വോ​ട്ടു​ക​ളു​ടെ എ​ണ്ണം കോ​ണ്‍​​ഗ്ര​സി​ലെ തി​രു​ത്ത​ലു​ക​ള്‍​ക്കു​വേ​ണ്ടി​യു​ള്ള ശ​ബ്​​ദ​മാ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ക. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​ക്കു​ കി​ട്ടു​ന്ന വോ​ട്ട്​ നെ​ഹ്റു കു​ടും​ബ​ത്തോ​ട്​ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നേ​തൃ​നി​ര​ക്കു​ള്ള വി​ധേ​യ​ത്വ​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​വും. 24 വ​ര്‍​ഷ​ത്തി​നു​ശേ​ഷം നെ​ഹ്റു കു​ടും​ബ​ത്തി​നു​ പു​റ​ത്തേ​ക്ക്​ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം കൈ​മാ​റു​ന്ന നി​ര്‍​ണാ​യ​ക സ​ന്ദ​ര്‍​ഭ​ത്തി​ലാ​ണ്​ കോ​ണ്‍​ഗ്ര​സ്.

വോ​ട്ടെ​ണ്ണ​ലി​ന്​ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ധു​സൂ​ദ​ന്‍ മി​സ്ത്രി അ​റി​യി​ച്ചു.

ഓ​രോ പെ​ട്ടി​യി​ലെ വോ​ട്ടു​ക​ളും വോ​ട്ടെ​ണ്ണ​ല്‍ മേ​ശ​യി​ലെ മ​റ്റു​ വോ​ട്ടു​ക​ളു​മാ​യി കൂ​ട്ടി​യി​ള​ക്കി​യ​ശേ​ഷ​മാ​വും അ​ടു​ത്ത പെ​ട്ടി തു​റ​ക്കു​ക. ബാ​ല​റ്റി​ന്‍റെ ര​ഹ​സ്യ സ്വ​ഭാ​വം ആ​വ​ര്‍​ത്തി​ച്ചു​​റ​പ്പി​ക്കാ​നാ​ണ്​ ഇ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular