Thursday, April 25, 2024
HomeUSAതാന്‍ ഏറ്റവും അധികം കാത്തിരുന്ന ദിനമാണ് ഇന്നെന്ന് സോണിയാ ഗാന്ധി

താന്‍ ഏറ്റവും അധികം കാത്തിരുന്ന ദിനമാണ് ഇന്നെന്ന് സോണിയാ ഗാന്ധി

താന്‍ ഏറ്റവുമധികം കാത്തിരുന്ന ദിനമാണ് ഇന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി. എഐസിസി ആസ്ഥാനത്ത് ക്രമീകരിച്ച പോളിംഗ് ബൂത്തിലാണ് സോണിയാ ഗാന്ധി വോട്ട് ചെയ്തത്.

സോണിയാഗാന്ധിക്കൊപ്പം മകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു. വോട്ടു ചെയ്ത് മടങ്ങുമ്പോള്‍ തന്നെ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോടാണ് ഇത് താന്‍ ഏറെ കാത്തിരുന്ന ദിവസമാണെന്ന് സോണിയാ ഗാന്ധി പറഞ്ഞത്. സ്ഥാനാര്‍ത്ഥികളായി ശശി തരൂര്‍ കേരളത്തിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ കര്‍ണ്ണാടകയിലും വോട്ട് രേഖപ്പെടുത്തി.

ഭാരത് ജോഡോ യാത്രയ്ക്കിടെ ക്രമീകരിച്ച പോളിംഗ് ബൂത്തിലാണ് ഗാഹുല്‍ ഗാന്ധിയും അദ്ദേഹത്തോടൊപ്പം യാത്രയില്‍ പങ്കെടുക്കുന്നവരും വോട്ട് രേഖപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular