Friday, April 19, 2024
HomeEditorialവീടിന്റെ വടക്കുഭാഗത്ത് ഈ ഒരൊറ്റ മരം നട്ടാല്‍ മതി; രോഗങ്ങളുണ്ടാവില്ല, ഇല മുന്‍വാതിലില്‍ കോര്‍ത്തിട്ടാല്‍ ഐശ്വര്യം...

വീടിന്റെ വടക്കുഭാഗത്ത് ഈ ഒരൊറ്റ മരം നട്ടാല്‍ മതി; രോഗങ്ങളുണ്ടാവില്ല, ഇല മുന്‍വാതിലില്‍ കോര്‍ത്തിട്ടാല്‍ ഐശ്വര്യം നിങ്ങളെ തേടിയെത്തും

ഹിന്ദുമത വിശ്വാസപ്രകാരം ഒരുപാട് സവിശേഷതകളുള്ള വൃക്ഷമാണ് മലയാളികള്‍ക്ക് സുപരിചിതമായ അശോകം. പുരാണങ്ങളിലും അശോകമരത്തിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

കാമദേവനായ മന്മദന്റെ അഞ്ച് പൂവമ്ബുകളിലൊന്നാണ് അശോകം. അതുകൊണ്ട് തന്നെ സ്ത്രീകളുടെ പാദസ്പര്‍ശത്താല്‍ അശോകം പൂക്കുമെന്നാണ് പറയപ്പെടുന്നത്.

വാസ്തുശാസ്ത്ര പ്രകാരവും അശോകമരം ശ്രേഷ്ഠമാണ്. വീടിന്റെ വടക്കുഭാഗത്ത് അശോകം നട്ടുപിടിപ്പിച്ചാല്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അശോകത്തിന്റെ ഇലകള്‍ വീടിന്റെ മുന്‍ വാതിലില്‍ കോര്‍ത്തിടുന്നതും ഐശ്വര്യം വരാന്‍ സഹായിക്കും. കൂടാതെ വിവാഹം പെട്ടെന്ന് നടക്കാന്‍ വേണ്ടിയുള്ള ബാണേശി ഹോമത്തില്‍ അശോക പുഷ്പം തൈരില്‍ മുക്കി ഉപയോഗിക്കാറുണ്ട്. ദാമ്ബത്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അശോകത്തിന്റെ ഏഴ് ഇലകള്‍ പൂജാ മുറിയില്‍ വച്ച്‌ നിത്യവും തീര്‍ത്ഥം തളിക്കുന്നത് നല്ലതാണ്. വീട്ടില്‍ അശോകമരം ഉണ്ടെങ്കില്‍ മനോവിഷമങ്ങള്‍ മാറ്റി പേരും പെരുമയും നല്‍കുമെന്നാണ് വിശ്വാസം.

ഇതോടൊപ്പം അശോകത്തിന് ഔഷധഗുണങ്ങളും ഏറെയാണ്. അശോകത്തിന്റെ തൊലി, പൂവ്, വിത്ത് എന്നിവ വെള്ളത്തിലോ പാലിലോ കലര്‍ത്തി കുടിക്കുന്നത് നല്ലതാണ്. ഗര്‍ഭാശയ രോഗങ്ങള്‍, ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍, പ്രമേഹം, സന്ധിവേദന, പൊള്ളല്‍, അലര്‍ജി, വൃക്കയിലെ കല്ല്, അര്‍ശസ് എന്നിവയ്ക്ക് പരിഹാരമാണ് അശോകം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular