Thursday, March 28, 2024
HomeUSAഡോ:തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡാളസ്സിൽ ഊഷ്മള സ്വീകരണം

ഡോ:തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡാളസ്സിൽ ഊഷ്മള സ്വീകരണം

ഡാളസ്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ 22-ാം മാര്‍ത്തോമ്മയായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ആദ്യമായി നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ ഡാളസില്‍ സന്ദര്‍ശനത്തിനു എത്തിച്ചേർന്ന  ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മള പൗരസ്വീകരണം സംഘടിപിച്ചു . ഡോ. മാര്‍ തിയഡോഷ്യസ് ഭദ്രാസന ബിഷപ്പായിരുന്നപ്പോള്‍ ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ വേണ്ടി  തുടക്കം കുറിച്ച സമിതിയാണ് സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റി.
ഫാർമേഴ്‌സ് ബ്രാഞ്ച്  മാര്‍ത്തോമ്മാ ചര്ച്ച ഇവന്റ് സെന്ററില്‍  ഒക്ടോ 13 ബുധനാഴ്ച വൈകിട്ട് 7 മണിക്   എത്തിച്ചേർന്ന  മാർത്തോമാ മെത്രപൊലീത്തയെ പട്ടക്കാരും സഭാജനങ്ങളും പൗരമുഖ്യരും ചേർന്ന് ചെണ്ടമേളങ്ങളുടെയാണ് ഓഡിറ്റോറിയത്തിലേക്കു എതിരേറ്റത്.
തുടർന്നു ചേർന്ന പൊതുസമ്മേളനത്തിൽ അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ്  അദ്ധ്യക്ഷത വഹിച്ചു
വികാരി ജനറാള്‍ റവ. ഡോ. ചെറിയാന്‍ തോമസ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി , റീജണല്‍ ആക്ടിവിറ്റി കമ്മിറ്റി വൈസ് പ്രസിഡന്റ് റവ. തോമസ് മാത്യു പി. സ്വാഗതം ആശംസിച്ചു
മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ബിഷപ്പ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പല്‍ സഭയുടെ ഡാളസ് ഭദ്രാസനാദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോര്‍ജ്ജ് സംനര്‍, ടെക്സാസ് സ്റ്റേറ്റ് ഹൗസ് റെപ്രസന്റേറ്റീവ് ജൂലി ജോണ്‍സന്‍, ഡാളസ് എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് പ്രസിഡന്റ് റവ. ഫാ. രാജു , കോപ്പല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു, മര്‍ഫി സിറ്റി പ്രോ ടേം മേയര്‍ ഏലിസബേത്ത് എബ്രഹാം, സ്റ്റാന്‍ലി ജോണ്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ആന്‍ മാത്യു യൂനെസ്, മുന്‍ ഭദ്രാസന ട്രഷറാര്‍ ഫിലിപ്പ് തോമസ് സി.പി.എ, ഭദ്രാസന കൗണ്‍സില്‍ അംഗം ഷോണ്‍ വര്‍ഗീസ് എന്നിവര്‍ തിരുമേനിക്കു ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു .
തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ആസംസകൾക്കും അഭിനന്ദനങ്ങൾക്കും ഉചിതമായി മറുപടി പറയുകയും നന്ദി അറിയിയ്ക്കുകയും ചെയ്തു
സെക്രട്ടറി എബി ജോര്‍ജ്ജ് നന്ദി പറഞ്ഞു ,പട്ടത്വ ശുശ്രുഷയിൽ അമ്പതു വര്ഷം പൂർത്തീകരിച്ച  ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മായുടെയും എപ്പിസ്കോപ്പ സ്ഥാനത്തു മുപ്പതു വര്ഷം പൂർത്തീകരിച്ച ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്സിനോസിന്റെയും ബഹുമാനാർത്ഥം കേക്ക് കട്ടിങ് സെറിമണിയും സംഘടിപ്പിച്ചിരുന്നു
ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ്ജ് ഏബ്രഹാം സമാപന പ്രാര്‍ത്ഥന നടത്തി റീജണല്‍ ആക്ടിവിറ്റി കമ്മറ്റിയുടെ ഉപഹാരം ജനറൽ കൺവീനർ ഷാജി എസ് രാമപുരം ട്രഷറാര്‍ ഐസക് തോമസ്, അക്കൗണ്ടന്റ് ജിബിന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു.   ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ്ജ് ഏബ്രഹാമിന്റെ  സമാപന പ്രാര്‍ത്ഥനക്കും തിരുമേനിയുടെ ആശീർവാദത്തോടും സമ്മേളനം സമംഗളം സമാപിച്ചു.
സമ്മേളനത്തില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള  പട്ടക്കാര്ക്കും സഭാജനങ്ങളും  പങ്കെടുത്തു..പൗര സ്വീകരണ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു ജനറൽ കൺവീനറും , മാർത്തോമാ സഭാ മണ്ഡലം പ്രതിനിധിയും , ഭദ്രാസന മീഡിയ കമ്മറ്റി അംഗവുമായ ഷാജി എസ് രാമപുരത്തിന്റെ നേത്രത്വത്തിലുള്ള കമ്മറ്റിയാണ് അക്ഷീണം പ്രയത്നിച്ചത്.

സഭയുടെ സംഗീത വിഭാഗമായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേക്രട്ട് മ്യുസിക്ക് ആന്‍ഡ് കമ്മ്യൂണിക്കേഷനാണു  തത്സമയപ്രക്ഷേപണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular