Friday, April 19, 2024
HomeIndiaഉത്സവത്തിന്റെ ഫ്ലക്സ് കീറി കലാപശ്രമം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഉത്സവത്തിന്റെ ഫ്ലക്സ് കീറി കലാപശ്രമം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

മംഗളൂരു: വാമഞ്ചൂര്‍ ജങ്ഷനില്‍ സ്ഥാപിച്ച മംഗളൂരു ശാരദോത്സവത്തിന്റെ ഫ്ലക്സ് ബോര്‍ഡ് കീറി സാമുദായിക സംഘര്‍ഷത്തിന് ശ്രമം നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സുമിത് ഹെഗ്‌ഡെ(32),യതീഷ് പൂജാരി(28), പ്രവീണ്‍ പൂജാരി(30) എന്നിവരെയാണ് മംഗളൂറു റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ കീറിയ മംഗളൂരു ശാരദോത്സവത്തിന്റെ ഫ്ലക്സ് ബോര്‍ഡ്

പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം എട്ടിനാണ് സംഭവം. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പ്രതികള്‍ നശിപ്പിച്ച മംഗളൂരു ശാരദോത്സവത്തിന്റെ ഫ്ലക്സ് ബോര്‍ഡ്

 പ്രതികള്‍ സഞ്ചരിച്ച കാര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular