Friday, April 19, 2024
HomeIndiaപാചകവാതകം വിറ്റത് നഷ്ടത്തില്‍; നികത്താന്‍ എണ്ണ കമ്ബനികള്‍ക്ക് 22,000 കോടി നല്‍കുമെന്ന് കേന്ദ്രം

പാചകവാതകം വിറ്റത് നഷ്ടത്തില്‍; നികത്താന്‍ എണ്ണ കമ്ബനികള്‍ക്ക് 22,000 കോടി നല്‍കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഗാര്‍ഹിക പാചകവാതകം വിറ്റതിലൂടെയുണ്ടായ നഷ്ടം നികത്താന്‍ എണ്ണ കമ്ബനികള്‍ക്ക് 22,000 കോടി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

മൂന്ന് പൊതുമേഖല എണ്ണ കമ്ബനികള്‍ക്കാണ് ഒറ്റത്തവണയായി പണം കൈമാറുക. യഥാര്‍ഥ വിലയേക്കാളും കുറഞ്ഞ തുകക്കാണ് രണ്ട് വര്‍ഷം എണ്ണകമ്ബനികള്‍ പാചകവാതകം വിറ്റതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതവഹിച്ച മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്ബനികള്‍ക്കാണ് തുക കൈമാറുക. 2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ നഷ്ടത്തില്‍ പാചകവാതകം വിറ്റതിനാണിത്.

2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ എല്‍.പി.ജി വില 300 ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍, ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി വര്‍ധനവിന്റെ മുഴുവന്‍ ഭാരവും അവര്‍ക്ക് കൈമാറിയില്ല. ഇത് എണ്ണ കമ്ബനികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.a

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular