Wednesday, April 24, 2024
HomeIndiaഗാംഗുലിയോട് ബിജെപിക്ക് രാഷ്ട്രീയ പകപോക്കലെന്ന് തൃണമൂല്‍, അടിസ്ഥാന രഹിതമെന്ന് ബിജെപി

ഗാംഗുലിയോട് ബിജെപിക്ക് രാഷ്ട്രീയ പകപോക്കലെന്ന് തൃണമൂല്‍, അടിസ്ഥാന രഹിതമെന്ന് ബിജെപി

കൊല്‍ക്കത്ത: സൗരവ് ഗാംഗുലിയെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാന്‍ ശ്രമിക്കുന്നത് അദ്ദേഹം ബിജെപിയില്‍ ചേരാത്ത കൊണ്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.

പാര്‍ട്ടിയി ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിനല്‍ മുന്‍ ഇന്ത്യന്‍ ടീം നായകനെ ബിജെപി അപമാനിക്കുകയാണെന്നും തൃണമൂല്‍ ആരോപിച്ചു.

സംസ്ഥാനത്ത് ഏറെ ജനപ്രീതിയുള്ള ഗാംഗുലി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) സെക്രട്ടറിയായി രണ്ടാം തവണയും തുടരാം എന്ന തീരുമാനം രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്നും അദേഹം ആരോപിച്ചു.

ഞങ്ങള്‍ വിഷയത്തില്‍ നേരിട്ട് അഭിപ്രായ പ്രകടനം നടത്തുന്നില്ല. തെരഞ്ഞെടുപ്പ് സമയത്തും ശേഷവുമെല്ലാം ഗാംഗുലി പാര്‍ട്ടിയിലേക്ക് വരുമെന്ന് പറഞ്ഞത് ബിജെപിയാണ്. അതിനാല്‍ ഇതിന് മറുപടി നല്‍കേണ്ടതും ബിജെപിയാണ്. ഗാംഗുലിയെ ബിജെപി അപമാനിക്കാന്‍ ശ്രമിക്കുന്നതായാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. കുനാല്‍ ഘോഷ് പറഞ്ഞു.ഒരു മുതിര്‍ന്ന ബിജെപി നേതാവ്” ഈ വര്‍ഷം മെയ് മാസത്തില്‍ സൗരവ് ഗാംഗുലിയുടെ വീട്ടില്‍ അത്താഴത്തിന് പോയിരുന്നു.

 ആ സാഹചര്യത്തെ കുറിച്ച്‌ പറയാന്‍ ഏറ്റവും അനുയോജ്യന്‍ സൗരവ് തന്നെയെന്ന് കരുതുന്നു. അത് എത്രമാത്രം അദ്ദേഹത്തിന് വ്യക്തമാക്കാന്‍ കഴിയുമെന്ന് എനിക്കറിയില്ല. കുനാല്‍ ഘോഷ് പറഞ്ഞു. എന്തുകൊണ്ടാണ് രണ്ടാം തവണയും ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഗാംഗുലിക്ക് ലഭിക്കാത്തതെന്ന് തൃണമൂല്‍ എം.പി സന്താനു സെനും ചോദിച്ചു. അതേസമയം തൃണമൂലിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബിജെപി പ്രതികരിച്ചു.

 സൗരവ് ഗാംഗുലിയെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി ശ്രമിച്ചത് എപ്പോഴാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. സൗരവ് ഗാംഗുലി ക്രിക്കറ്റ് ഇതിഹാസമാണ്. ബിസിസിഐയിലെ മാറ്റങ്ങളെക്കുറിച്ച്‌ ചിലര്‍ മുതലക്കണ്ണീര്‍ പൊഴിക്കുകയാണ് .അദ്ദേഹം ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ ഇവര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടായിരുന്നോ? എല്ലാ വിഷയങ്ങളേയും തൃണമൂല്‍ രാഷ്ട്രീയ വത്കരിക്കുന്നത് തൃണമൂല്‍ അവസാനിപ്പിക്കണം. ദിലീപ് ഘോഷ് പറഞ്ഞു.

 റോജര്‍ ബിന്നി ചൊവ്വാഴ്ചയാണ് ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിച്ചത്. 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം അംഗമാണ് റോജര്‍ ബിന്നി. ഒക്ടോബര്‍ 18ന് മുംബൈയിലാണ് ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം നടക്കുന്നത് ഇവിടെവെച്ച്‌ ബിന്നി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ബി.സി.സി.ഐ സെക്രട്ടറിയായി ജയ് ഷായും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. റ്റൊരു സ്ഥാനാര്‍ഥി വന്നില്ലെങ്കില്‍ ജയ് ഷാ രണ്ടാം തവണയും ബോര്‍ഡ് സെക്രട്ടറിയായി തുടരും. ഐ.സി.സി ബോര്‍ഡില്‍ ഗാംഗുലിക്ക് പകരം ഇന്ത്യയുടെ പ്രതിനിധിയായി ജയ്ഷാ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 ബംഗാളില്‍ മമതാ ബാനര്‍ജിക്ക് എതിരായി പശ്ചിമ ബംഗാള്‍ ഘടകത്തിനറെ നേതൃസ്ഥാനത്തേക്ക് ഗാംഗുലിയെ ബിജെപി കൊണ്ടുവരുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് ഗാംഗുലി എല്ലാ കാലാവും മാറി നില്‍ക്കുകയായിരുന്നു. അമിത് ഷാ ഗാംഗിലിയുടെ വീട്ടില്‍ വിരുന്നിനെത്തിയപ്പോള്‍ ഗാംഗുലി ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ വളരെക്കാലമായി അമിത് ഷായെ പരിചയം ഉള്ളതിനാലാണ് ഷാ വീട്ടിലെത്തിയതെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular