Friday, March 29, 2024
HomeUSAജീവപ്രകാശം മ്യൂസിക് ആല്‍ബത്തില്‍ നിന്നുള്ള വരുമാനം ലൈറ്റ് ടു ലൈഫ് മിഷന് കൈമാറി.

ജീവപ്രകാശം മ്യൂസിക് ആല്‍ബത്തില്‍ നിന്നുള്ള വരുമാനം ലൈറ്റ് ടു ലൈഫ് മിഷന് കൈമാറി.

ന്യൂയോര്‍ക്ക്: അറ്റ്ലാന്റയില്‍ വച്ച് നടന്ന മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സില്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് പ്രകാശനം ചെയ്ത ജീവപ്രകാശം എന്ന മ്യൂസിക്ക് ആല്‍ബത്തില്‍നിന്ന് ലഭിച്ച വരുമാനം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലൈറ്റ് ടു ലൈഫ് മിഷന് കൈമാറി.

ഭാരതത്തിലെ പിന്നോക്ക പ്രദേശങ്ങളിലെ നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനു വേണ്ടി മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. മാര്‍ ഫിലക്സിനോസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പദ്ധതിയാണ് ലൈറ്റ് ടു ലൈഫ് മിഷന്‍.

അനേകം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനും, ഡാലസ് സ്വദേശിയുമായ ജോര്‍ജ്ജ് വര്‍ഗീസ് (ജയന്‍) തന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെയും ദൈവവചന ധ്യാനത്തിന്റെയും പശ്ചാത്തലത്തില്‍ ഈണം നല്‍കി രചിച്ച് പ്രസിദ്ധീകരിച്ച പത്താമത്തെ മ്യൂസിക് ആല്‍ബമാണ് ജീവപ്രകാശം. മലയാളത്തിലെ പ്രശസ്ത ഗായകരായ ക്ലെസ്റ്റര്‍, ഇമ്മാനുവല്‍ ഹെന്ററി, എലിസബത്ത് രാജു, അനില്‍ കൈപ്പട്ടൂര്‍, മിതില്യ, അലീഷ എന്നിവരാണ് ഈ മ്യൂസിക് ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഫിലാഡല്‍ഫിയായില്‍ വെച്ച് നടന്ന മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷ സംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ വെച്ചാണ് ജീവപ്രകാശം എന്ന സംഗീത ആല്‍ബത്തില്‍ നിന്നുള്ള വരുമാനം ജോര്‍ജ്ജ് വര്‍ഗീസ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്സിനോസിന് കൈമാറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular