Friday, April 19, 2024
HomeIndiaഗുലാം നബി ഇഫക്‌ട് ഏശിയില്ല; ലഡാക്ക് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ്

ഗുലാം നബി ഇഫക്‌ട് ഏശിയില്ല; ലഡാക്ക് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ്

ലേ: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദും കൂട്ടരും പാര്‍ട്ടി വിട്ടത് ഏശാതെ കോണ്‍ഗ്രസ്. ലഡാക്ക് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലെ തിമിസ്ഗാം സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 273 വോട്ടിന് ബിജെപിയെ തോല്‍പിച്ചാണ് കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയത്.

കോണ്‍ഗ്രസിന്റെ താഷി തുണ്ടൂപിന് 861 വോട്ടും ബിജെപിയുടെ ഡോര്‍ജായ് നംഗ്യാലിന് 588 വോട്ടും ലഭിച്ചു.

കോണ്‍ഗ്രസ് കൗണ്‍സിലര്‍ സോനം ഡോര്‍ജെ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. മികച്ച വിജയം നേടിയ ലഡാക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അഭിനന്ദിച്ചു.

മോദിക്കും ഷാക്കും ആസാദിനും ഇതാ കുറച്ചു ബ്രേക്കിങ് ന്യൂസ്. ലഡാക്ക് ഹില്‍ കൗണ്‍സിലിലേക്ക് നടന്ന തെമിസ്ഗാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയെ മികച്ച ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ലഡാക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അഭിനന്ദനങ്ങള്‍- ജയറാം രമേശ് ട്വീറ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular