Connect with us
Malayali Express

Malayali Express

ടാനിയ ജഗനും ജോഷ്വാ തോമസിനും മികച്ച നേട്ടം

USA

ടാനിയ ജഗനും ജോഷ്വാ തോമസിനും മികച്ച നേട്ടം

Published

on

Report: മാർട്ടിൻ വിലങ്ങോലിൽ

ന്യുയോർക്ക്∙ മലങ്കര ആർച്ച് ഡയോസിസ് ഓഫ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഇൻ നോർത്ത് അമേരിക്ക, ഭദ്രാസനാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ മാസത്തിൽ നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ ഡാലസ്, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ വിദ്യാർത്ഥികളായ ടാനിയ ജഗൻ ഒന്നാം റാങ്കും, ജോഷ്വാ തോമസ് മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്നാം റാങ്ക് കരസ്ഥമാക്കിയ ടാനിയ ജഗൻ നൂറു ശതമാനം മാർക്ക് വാങ്ങിയാണ് ഈ സ്ഥാനത്തിനർഹയായത്. അമേരിക്കയിലേയും  കാനഡയിലേയും വിവിധ ദേവാലയങ്ങളിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി, ഭദ്രാസനാടിസ്ഥാനത്തിൽ വളരെ ചിട്ടയോടുകൂടി ക്രമീകരിക്കുന്ന ഈ വാർഷീക പരീക്ഷയുടെ ഫലപ്രഖ്യാപനം കേന്ദ്രീകൃത മൂല്യ നിർണ്ണയത്തിലൂടെയാണ് നടത്തപ്പെടുന്നത്.

 

വികാരി റവ. ഫാ. യൽദൊ പൈലിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ട അനുമോദന യോഗത്തിന് അസിസ്റ്റന്റ് വികാരി റവ. ഫാ. ഡോ. രഞ്ചൻ മാത്യു, സണ്ടേ സ്കൂൾ ഹെഡ്മാസ്റ്റർ ജീത്ത് ജോസഫ്, കത്തീഡ്രൽ സെക്രട്ടറി ഷാജി ജോൺ, ട്രസ്റ്റി ജോസഫ് ജോർജ് എന്നിവർ നേതൃത്വം നൽകി. റാങ്ക് ജേതാക്കളെയും മറ്റു ഉന്നത വിജയം കൈവരിച്ച എല്ലാ കുട്ടികളെയും അഭിനന്ദിച്ചു. റാങ്ക് ജേതാക്കൾക്കുള്ള ക്യാഷ് അവാർഡ് ജോസഫ് ജോർജ് നൽകി. ഭദ്രാസനാടിസ്ഥാനത്തിൽ റാങ്ക് ജേതാക്കൾക്കായി, ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക ക്യാഷ് അവാർഡ്, ജൂലൈ മാസത്തിൽ ന്യുയോർക്കിൽ വെച്ചു നടത്തപ്പെടുന്ന ഫാമിലി കോൺഫറൻസിനോടനുബന്ധിച്ചുള്ള ചടങ്ങിൽ വച്ച്, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് നൽകി ആദരിക്കുന്നതാണ്. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

Continue Reading

Latest News