Connect with us
Malayali Express

Malayali Express

കൂട്ടുകാരനെ രക്ഷപ്പെടുത്തിയ പതിനൊന്നുകാരൻ മരണത്തിന് കീഴടങ്ങി

USA

കൂട്ടുകാരനെ രക്ഷപ്പെടുത്തിയ പതിനൊന്നുകാരൻ മരണത്തിന് കീഴടങ്ങി

Published

on

Report : പി.പി.ചെറിയാൻ

ക്യൂൻസ് (ന്യുയോർക്ക്)∙ തണുത്തുറഞ്ഞ് വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷപ്പെടുത്തി പതിനൊന്നുകാരൻ മരണത്തിന് കീഴടങ്ങി. ആന്റണി പെറസും സുഹൃത്തും ക്യൂൻസ് ഫോറസ്റ്റ് പാർക്കിലുള്ള പോണ്ടിനു സമീപം നടക്കാന്‍ ഇറങ്ങിയതായിരുന്നു. എന്നാൽ കൂട്ടുകാരൻ അപ്രതീക്ഷിതമായി തണുത്തുറഞ്ഞ വെള്ളത്തിൽ വീണു. വെള്ളത്തിൽ വീണ കൂട്ടുകാരനെ ആന്റണി രക്ഷപ്പെടുത്തി. എന്നാൽ ആന്റണി നിന്ന ൈഎസ് നെടുകെ പിളര്‍ന്ന് തണുത്തുറ‍ഞ്ഞ വെള്ളത്തിലേക്ക് താഴ്ന്നു പോയി. രക്ഷപ്പെട്ട കൂട്ടുകാരൻ അടുത്തുള്ള അപ്പാർട്ട്മെന്റിൽ ഒാടിയെത്തി വിവരമറിയിച്ചു. ആന്റണിയെ അഗ്നിശമന സേനാഗംങ്ങളും പൊലീസും ചേർന്ന് കരയിലെത്തിച്ചു

. വളരെ  ഗുരുതരാവസ്ഥയിൽ ജമൈക്ക മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അരയോളം താഴ്ചയുള്ള തണുത്തറഞ്ഞ വെള്ളത്തിൽ ഏകദേശം മുപ്പതു മിനിട്ട് ആന്റണികിടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.   രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമന സേനാംഗങ്ങള്‍ക്ക് ചികിത്സ നൽകേണ്ടി വന്നതായി ന്യൂയോർക്ക് ഡെപ്യൂട്ടി ചീഫ് ജോർ‍‍‍ജ് ഹിലീ പറഞ്ഞു. പോണ്ടിനു സമീപം അപകട സൂചനനൽകുന്ന സൈൻ ബോർഡ് വച്ചിരുന്നതായി പൊലീസ് പറയുന്നു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News