Connect with us
Malayali Express

Malayali Express

വിന്റർ ഒളിംപിക്സ്: സമാപന ചടങ്ങിൽ യുഎസ് ഡെലിഗേറ്റ്സിനെ ഇവാങ്ക നയിക്കും

USA

വിന്റർ ഒളിംപിക്സ്: സമാപന ചടങ്ങിൽ യുഎസ് ഡെലിഗേറ്റ്സിനെ ഇവാങ്ക നയിക്കും

Published

on

വാഷിങ്ടൺ∙ സൗത്ത് കൊറിയായിൽ നടക്കുന്ന വിന്റർ ഒളിംപിക്സ് സമാപന ചടങ്ങിലേക്കുള്ള യുഎസ് ഡെലിഗേറ്റ്സിനെ  ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ് നയിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. 9 മുതൽ 25 വരെയാണ് വിന്റർ ഒളിംപിക്സ് നടക്കുക. പ്രസിഡന്റ് ട്രംപിന്റെ ഉപദേശകയായിട്ടാണ് ഇവാങ്ക ട്രംപ് പ്രവർത്തിക്കുന്നത്.വിന്റർ ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിനിധികളെ നയിക്കുന്നത് വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ്. പെൻസ് ഇതിനകം തന്നെ ജപ്പാനിൽ എത്തിയിട്ടുണ്ട്.

ഒമ്പിക്കസ് സ്റ്റേഡിയത്തിനു സമീപം വ്യാപകമായ നോറൊ വൈറസ് മൂലം 1200 ൽ പരം സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. വയറുവേദന, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ ബാധിച്ചവരിൽ സിവിൽ സെക്യൂരിറ്റി സ്റ്റാഫും ഉൾപ്പെടുന്നു.

നോറൊ വൈറസിനെ ഫലപ്രദമായി നേരിടുന്നതിന് സൗത്ത് കൊറിയ വിദഗ്ദർ 900 മിലിട്ടറി ഉദ്യോഗസ്ഥന്മാരെ രംഗത്തിറക്കിയിട്ടുണ്ട്. ഉത്തര കൊറിയയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ അന്തരീക്ഷത്തിന് ഒളിംപിക്സ് മത്സരങ്ങൾ തൽക്കാലം തണുപ്പിച്ചിട്ടുണ്ട്.

Report : പി.പി.ചെറിയാൻ

Continue Reading

Latest News