Friday, April 19, 2024
HomeIndiaഹിമാചലില്‍ ബിജെപിയുടെ 'മിഷന്‍ റിപ്പീറ്റ്' വിജയിക്കുമോ? തടയിടാന്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്

ഹിമാചലില്‍ ബിജെപിയുടെ ‘മിഷന്‍ റിപ്പീറ്റ്’ വിജയിക്കുമോ? തടയിടാന്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്

ദില്ലി: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഞെട്ടിക്കുന്ന വിജയമായിരുന്നു ബി ജെ പി നേടിയത്. ആകെയുള്ള 68 സീറ്റില്‍ 44 ലും നേടിയായിരുന്നു ബി ജെ പി വിജയം.

വോട്ട് ശതമാനവും ഉയര്‍ന്നു. 48.8 ശതമാനമായിരുന്നു വോട്ട് വിഹിതം. ബി ജെ പിയെ സംബന്ധിച്ച്‌ 1982 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമായിരുന്നു ഇത്. 2012 ല്‍ 38.7 ശതമാനം വോട്ടായിരുന്നു ബി ജെ പിക്ക് ലഭിച്ചത്.

അതേസമയം കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചത് 21 സീറ്റുകളായിരുന്നു. 41.7 ശതമാനം വോട്ട് വിഹിതവും. ബി ജെ പിയും കോണ്‍ഗ്രസും മാറി മാറി ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഇത്തവണ ചരിത്രം തിരുത്തുമെന്ന് അവകാശപ്പെട്ട് കൊണ്ടാണ് ബി ജെ പി അങ്കത്തിനിറങ്ങിയിരിക്കുന്നത്. പതിവ് തിരുത്തില്ലെന്ന് കോണ്‍ഗ്രസും അവകാശപ്പെടുന്നു. കന്നിയങ്കത്തിന് ഒരുങ്ങുന്ന ആം ആദ്നി സംസ്ഥാനത്ത് മുന്നേറ്റം ഉണ്ടാക്കുമോയെന്നാണ് മറ്റൊരു ചോദ്യം.

പഞ്ചാബ് വിജയിത്തിന്റെ ആത്മവിശ്വാസത്തിലാണ് തൊട്ടടുത്ത സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ ആം ആദ്മി മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ആം ആദ്മിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുന്ന സാഹചര്യം ഉണ്ട്.

അതേസമയം ബി ജെ പിയുടെ ‘ബി’ ടീമാണ് ആം ആദ്മിയെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ ഇക്കുറിയും കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് പോരാട്ടമെന്നും ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും കോണ്‍ഗ്രസ് വക്താവ് അല്‍ക്ക ലംബ പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അല്‍ക്ക വ്യക്തമാക്കി.

അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച്‌ നോക്കൂ

ഇക്കഴിഞ്ഞ ഉത്തരാഖണ്ഡ്, ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയും കോണ്‍ഗ്രസും നേരിട്ടായിരുന്നു മത്സരം. എന്നാല്‍ ആം ആദ്മി മത്സരിച്ച്‌ ഇവിടെ ബി ജെ പിയുടെ വിജയം ഉറപ്പാക്കി. ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ട് പിന്നാലെ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തന്നെ ബി ജെ പിയില്‍ ചേര്‍ന്നത് ഇതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും അല്‍ക്ക ആരോപിച്ചു.

കേരളം പിടിക്കണം, നേരിട്ടിറങ്ങി അമിത് ഷാ; സംസ്ഥാന നേതൃത്വം അറിയാതെ കൂടിക്കാഴ്ച, നേതാക്കള്‍ തെറിക്കും?

ആം ആദ്മിയുടെ ഹിമാചല്‍പ്രദേശ് യൂണിറ്റ് തന്നെ അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്നിരുന്നുവെന്നും അല്‍ക്ക ലംബ ചൂണ്ടിക്കാട്ടി. പഞ്ചാബില്‍ വന്‍ വിജയത്തില്‍ ഭരണത്തിലേറിയ ആം ആദ്മി സര്‍ക്കാര്‍ സമ്ബൂര്‍ണ പരാജയമാണെന്ന് തെളിഞ്ഞുവെന്നും സംസ്ഥാനത്ത് ക്രമസമാധന നില പൂര്‍ണ തകര്‍ച്ചയിലാണെന്നും അല്‍ക്ക കുറ്റപ്പെടുത്തി.അതേസമയം ഹിമാചലില്‍ മുന്നേറ്റം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് ആം ആദ്മി. പഞ്ചാബിലേത് പോലെ തന്നെ നിരവധി സൗജന്യ വാഗ്ദാനങ്ങള്‍ ആം ആദ്മി പ്രഖ്യാപിച്ചിട്ടുണ്ട്.

അബുദാബി ഷെയ്ഖിന് ഡാഡി സഹോദരനെപ്പോലെ: രാജകുമാരന്മാര്‍ ഭക്ഷണം വാരിത്തരുമായിരുന്നു: സ്വപ്ന സുരേഷ്

അതിനിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപിയും വേഗം കൂട്ടുകയാണ്. തിരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുന്നതിനായി സംസ്ഥാനത്ത് കുറഞ്ഞത് 50,000ത്തോളം പേരില്‍ നിന്നും നിര്‍ദ്ദേശം തേടിയിരിക്കുകയാണ് പാര്‍ട്ടി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 21 അംഗ സബ് കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular