Connect with us
Malayali Express

Malayali Express

ദിലീപിന്റെ ഹര്‍ജി തള്ളി : ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് കോടതി

KERALA

ദിലീപിന്റെ ഹര്‍ജി തള്ളി : ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് കോടതി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വിട്ടുനല്‍കണമെന്ന എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദൃശ്യങ്ങൾ ദിലീപിനു നൽകിയാൽ പുറത്തുപോകാനും നടിയെ അപകീർത്തിപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണു കോടതിയുടെ ഉത്തരവ്. നേരത്തെ ഈ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയും കൂടുതല്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ദിലീപ് ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. കേസിലെ സാക്ഷിമൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും അടക്കം തെളിവുകൾ കഴിഞ്ഞയാഴ്ച കോടതി വഴി ദിലീപിന് കൈമാറിയിരുന്നു.

Continue Reading

Latest News