Connect with us
Malayali Express

Malayali Express

“ഹോം ഫോർ ഹോംലെസ്സ് ” പദ്ധതിയിലൂടെ സിംസ് പത്തു വീടുകൾ നിർമിച്ച് നൽകുന്നു

GULF

“ഹോം ഫോർ ഹോംലെസ്സ് ” പദ്ധതിയിലൂടെ സിംസ് പത്തു വീടുകൾ നിർമിച്ച് നൽകുന്നു

Published

on

മനാമ∙ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജേതാവ് ഡോ. എം.എസ്. സുനിലിന്റെ “ഹോം ഫോർ ഹോംലെസ്സ് ” പദ്ധതിയിൽ സീറോ മലബാർ സൊസൈറ്റി കേരളത്തിൽ പത്ത് വീടുകൾ നിർമ്മിച്ച് നൽകുമെന്ന് സിംസ് പ്രസിഡന്റ് ബെന്നി വർഗ്ഗീസ്, സെക്രട്ടറി നെൽസൺ വർഗ്ഗീസ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
പാവപ്പെട്ടവർക്കായി ഡോ. സുനിൽ നടപ്പാക്കി വരുന്ന ഹോം ഫോർ ഹോംലെസ്സ് പദ്ധതിയിൽ ഇതിനോടകം എൺപത്തിയഞ്ചോളം വീടുകള്‍ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. ഈ പദ്ധതി ആയിരുന്നു പ്രധാനമായും ഡോ. സുനിലിന് ഈ വർഷത്തെ സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് നേടിക്കൊടുത്തത്. ഷെഡുകൾ കെട്ടികിടക്കുന്ന രോഗികളും, വിധവകളും, നിരാലംബരും ആയിട്ടുള്ളവർക്കാണ് വീടുകൾ വച്ചു നൽകുന്നത്.

ഡോ. സുനിൽ തിരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്കായിരിക്കും ഭവനങ്ങൾ ലഭിക്കുക. സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് വേദിയിൽ വച്ച് അഞ്ച് വീടുകൾ ആയിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് സുമനസുകളുടെ സഹായത്താൽ അതു പത്തു വീടുകൾ ആയി ഉയരുകയായിരുന്നു. ഇതിൽ ആറു വീടുകൾ സിംസ് അംഗങ്ങളും ബാക്കിയുള്ളവ ബഹ്‍റൈനിലെ ജീവകാരുണ്യ പ്രവർത്തകരുമാണ് സംഭാവന നൽകിയിട്ടുള്ളത്. ഇതിൽ പ്രഥമ വീടിന്റെ നിർമാണം മാർച്ച് ആദ്യ വാരത്തിൽ ആരംഭിക്കും. പത്ത് വീടുകളും ഈ വർഷത്തിൽ തന്നെ പൂർത്തിയാക്കും. ഈ പദ്ധതിയോട് സഹകരിച്ച എല്ലാവർക്കും നന്ദി രേഖപെടുത്തുന്നതായി സിംസ് ഭരണസമിതി അറിയിച്ചു.

Continue Reading

Latest News