Connect with us
Malayali Express

Malayali Express

പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി 5,000 വി​ദേ​ശി​ക​ൾ രാ​ജ്യം വി​ട്ടു

GULF

പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി 5,000 വി​ദേ​ശി​ക​ൾ രാ​ജ്യം വി​ട്ടു

Published

on

 

കു​വൈ​ത്ത് സി​റ്റി : പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​തു​വ​രെ ര​ണ്ടാ​യി​രം ഇ​ന്ത്യ​ക്കാ​രും, ആ​യി​രം ഈ​ജി​പ്തു​കാ​രും, അ​ഞ്ഞൂ​റ് ഫി​ലി​പ്പൈ​ൻ​സും , നാ​നൂ​റു ബം​ഗ്ലാ​ദേ​ശ് പൗ​രന്മാരും രാ​ജ്യം വി​ട്ട​താ​യി താ​മ​സ​കാ​ര്യ വി​ഭാ​ഗം ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ള്ള അ​ൽ ഹാ​ജി​റി അ​റി​യി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം 32,000 ഇ​ന്ത്യ​ക്കാ​രും, 10,724 ഈ​ജി​പ്തു​കാ​രും, 11,809 ഫി​ലി​പ്പൈ​ൻ​സു​കാ​രും , 25,000 ബം​ഗ്ലാ​ദേ​ശി​ക​ളു​മാ​ണ് രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​ത്. താ​മ​സ​രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ഴ​യോ ശി​ക്ഷാ​ന​ട​പ​ടി​ക​ളോ ഇ​ല്ലാ​തെ രാ​ജ്യം​വി​ടാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ജ​നു​വ​രി 29 മു​ത​ൽ ഫെ​ബ്രു​വ​രി 22 വ​രെ നീ​ളു​ന്ന ഒ​രു മാ​സ​ത്തെ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തു ക​ഴി​യു​ന്ന മു​ഴു​വ​ൻ വി​ദേ​ശി​ക​ളും ഇ​ള​വു​കാ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ഖാ​മ ഇ​ല്ലാ​ത്ത വി​ദേ​ശി​ക​ൾ താ​മ​സ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചു കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. ഇ​തി​നു​ശേ​ഷം ഇ​ഖാ​മ നി​യ​മ​പ​ര​മാ​യി മ​റ്റൊ​രു സ്പോ​ണ്‍​സ​റു​ടെ അ​ടു​ത്തേ​ക്ക് മാ​റ്റു​ക​യോ അ​ല്ലെ​ങ്കി​ൽ പി​ഴ ഒ​ടു​ക്കാ​തെ നാ​ട്ടി​ലേ​ക്ക് പോ​കു​വാ​നും ഈ ​കാ​ല​യ​ള​വി​ൽ സാ​ധി​ക്കും. അ​തേ​സ​മ​യം താ​ൽ​ക്കാ​ലി​ക പാ​സ്പോ​ർ​ട്ട്, എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യാ​ണ് കൈ​വ​ശ​മു​ള്ള​തെ​ങ്കി​ൽ ഫ​ർ​വാ​നി​യ​യി​ലെ താ​മ​സ​കാ​ര്യ വ​കു​പ്പി​ലെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ​ത്തി പ്ര​ത്യേ​ക അ​പേ​ക്ഷ​ക​ൾ ന​ൽ​ക​ണം.

ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റും ബ​ന്ധു​ത്വം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മി​ല്ലാ​തെ കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ര​ക്ത​ബ​ന്ധം തെ​ളി​യി​ക്കു​വാ​ൻ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​യാ​തി​നാ​ൽ ഇ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ് ല​ഭി​ക്കു​വാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​കും . തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ളം, ക​ര അ​തി​ർ​ത്തി​ക​ൾ വ​ഴി സ്വ​ദേ​ശ​ത്തേ​ക്ക് പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ൽ നി​യ​മ​പ​ര​മാ​യി യാ​ത്ര ചെ​യ്യു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പൊ​തു​മാ​പ്പി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന ഉൗ​ഹ​പോ​ഹ​ങ്ങ​ൾ​ക്ക് പി​റ​കേ പോ​ക​രു​തെ​ന്ന് അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. തി​ക​ച്ചും സ്വ​ത​ന്ത്ര​മാ​യി യാ​ത്ര രേ​ഖ​ക​ലു​ള്ള അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക് പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി രാ​ജ്യ​ത്ത് നി​ന്നും അ​വ​രു​ടെ സ്വ​ദേ​ശ​ത്തേ​ക്ക് പോ​കാ​വു​ന്ന​താ​ണ് . ഇ​ത്ത​രം ആ​ളു​ക​ൾ​ക്ക് വീ​ണ്ടും നി​യ​മ​പ​ര​മാ​യി കു​വൈ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് യാ​തൊ​രു വി​ല​ക്കു​മി​ല്ല. മ​റ്റു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ തി​ക​ച്ചും വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് താ​മ​സ​കാ​ര്യ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ കേ​ണ​ൽ ഹ​മ​ദ് റ​ഷീ​ദ് അ​ൽ ത്വ​ലാ​ഹ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News