Connect with us
Malayali Express

Malayali Express

പ്രവാസി എറണാകുളം ജില്ല സമ്മേളനം

GULF

പ്രവാസി എറണാകുളം ജില്ല സമ്മേളനം

Published

on

 

അല്‍കോബാര്‍ : പ്രവാസി സാംസ്‌കാരിക വേദിയുടെ എറണാകുളം ജില്ല ഒരുക്കിയ സമ്മേളനം ആഖ്രബിയ സെന്ററില്‍ നടന്നു. ജില്ലയിലെ പ്രവര്‍ത്തകരും, കുടുംബങ്ങളും പങ്കെടുത്ത സമ്മേളനത്തില്‍ റിയാസ് കൊച്ചി അധ്യക്ഷത വഹിച്ചു. അല്‍ കോബാര്‍ റീജിണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് റഷീദ് രണ്ടത്താണി ആശംസ അര്‍പ്പിച്ചു.

സൗദിയിലെ പ്രവാസം അവസാനിപ്പിച്ച് ഖത്തറിലേക്കു പോകുന്ന സൈദ് മുഹമ്മദിനും, കുടുംബത്തിനും യോഗം യാത്രയയപ്പ് നല്‍കി. ശിഹാബ്, പെരുന്പാവൂര്‍, അബ്ദുല്‍ ഗഫൂര്‍, അലിയാര്‍ എന്നിവര്‍ സംസാരിച്ചു. റീജിണല്‍ കമ്മിറ്റി അംഗങ്ങള്‍ ഷാജഹാന്‍ എം.കെ, സിറാജ് തലശ്ശേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ കോര്‍ഡിനെറ്റര്‍ സിയാദ് സ്വാഗതവും, കരീം ആലുവ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News