Saturday, April 20, 2024
HomeUSAഒക്‌ലഹോമയിൽ കോവിഡ് കേസുകൾ 600,800 കവിഞ്ഞു; 9983 മരണം

ഒക്‌ലഹോമയിൽ കോവിഡ് കേസുകൾ 600,800 കവിഞ്ഞു; 9983 മരണം

ഒക്‌ലഹോമ ∙ ഒക്‌ലഹോമ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600,800 കവിഞ്ഞതായി ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു. 2020 മാർച്ചിൽ കോവിഡ് 19 കണ്ടെത്തിയതു മുതൽ ഇതുവരെ സംസ്ഥാനത്ത് 9983 പേർക്കാണു ജീവൻ നഷ്ടമായത്.

കുത്തി മൂന്നു ദിവസത്തിനുള്ളിൽ പ്രതിദിനം 1235 പേരെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 33 കുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.ഒക്കലഹോമയിൽ ഇതുവരെ 2.2 മില്യൻ പേർക്ക് ആദ്യ കോവിഡ് വാക്സിൻ ലഭിച്ചതായും, 1.84 മില്യൻ പേർക്കു രണ്ടു ഡോസ് വാക്സീൻ ലഭിച്ചതായും ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു. ഒക്‌ലഹോമയിൽ കോവിഡിന്റെ അതിവ്യാപനം ഉണ്ടായത് 2020 നവംബർ മുതൽ 2021 ജനുവരി വരെയായിരുന്നു. പിന്നീടു രോഗവ്യാപനം കുറഞ്ഞെങ്കിലും ജൂലൈ മുതൽ ക്രമേണ കോവിഡ് രോഗികളുടെ എണ്ണം കൂടിവരികയായിരുന്നു.

അമേരിക്കയിൽ ഇതുവരെ 42,410,607 കോവിഡ് കേസ്സുകൾ സ്ഥിരീകരിക്കുകയും 6,78,407 പേർ കോവിഡിനെ തുടർന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്.  കോവിഡിനുശേഷം അമേരിക്കയിലെ സാധാരണ ജനജീവിതം മിക്കവാറും പുനഃസ്ഥാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular