Thursday, March 28, 2024
HomeIndiaഹേമന്ദ്‌ സോറന്റെ സഹോദരനെയും അയോഗ്യനാക്കാന്‍ ശുപാര്‍ശ

ഹേമന്ദ്‌ സോറന്റെ സഹോദരനെയും അയോഗ്യനാക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി> ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് പുറമേ ഇളയ സഹോദരന്‍ ബസന്ത് സോറനെയും എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാന്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമീഷന്‍ ശുപാര്‍ശ നല്‍കിയെന്ന് റിപ്പോര്‍ട്ട്.

ഹേമന്ദ് സോറന്റേതിന് സമാനമായി ബിജെപിയുടെ പരാതിയിലാണ് സഹോദരനെതിരെയും കേന്ദ്രതെരെഞ്ഞടുപ്പ് കമീഷന്റെ നീക്കം. ഇതു സംബന്ധിച്ച ശുപാര്‍ശ വെള്ളിയാഴ്ച രാജ്ഭവന് കമീഷന്‍ കൈമാറി.

തെരെഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ ഖനന സ്ഥാപനത്തിന്റെ സഹ ഉടമയാണെന്ന വിവരം മറച്ചുവെച്ചുവെന്നും ജനപ്രാതിനിധ്യ നിയമത്തിലെ 9എ വകുപ്പനുസരിച്ച്‌ ബസന്ത് സോറനെ അയോഗ്യനാക്കണമെന്നുമുള്ള ബിജെപി ആവശ്യം കേന്ദ്രതെരെഞ്ഞടുപ്പ് കമീഷന്‍ അതേപടി അംഗീകരിച്ചുവെന്നാണ് വിവരം.

മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അയോഗ്യത ശുപാര്‍ശയില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാത്ത ഗവര്‍ണര്‍ രമേഷ് ബൈസ് ബിജെപിക്കൊപ്പം സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഭരണപക്ഷ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപി ശ്രമം തകര്‍ത്ത് കഴിഞ്ഞ ആഴ്ച ജെഎംഎം- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയിരുന്നു. ദുംകയില്‍ നിന്നുള്ള എംഎല്‍എയാണ് ബസന്ത്. അയോഗ്യനായാല്‍ രാജിവയ്ക്കേണ്ടിവരുമെങ്കിലും വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular