Connect with us
Malayali Express

Malayali Express

പ്രണവ് മോഹൻലാലിൻറെ ‘ആദി’ അടുത്തയാഴ്ച യൂറോപ്പിലെ തിയറ്ററുകളിൽ

CINEMA

പ്രണവ് മോഹൻലാലിൻറെ ‘ആദി’ അടുത്തയാഴ്ച യൂറോപ്പിലെ തിയറ്ററുകളിൽ

Published

on

 

ലണ്ടൻ ∙ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായ ആദ്യ മലയാള ചലച്ചിത്രം ‘ആദി’ ഈ മാസം 16ന് ബ്രിട്ടനിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും പ്രദർശനത്തിന് എത്തുന്നു. ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ആർഎഫ്ടി ഫിലിംസാണ് യൂറോപ്പിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

യുകെയിലും യൂറോപ്പിലെ മറ്റു 13 രാജ്യങ്ങളിലുമാണ് ചിത്രം ഒരേസമയം റിലീസ് ചെയ്യുന്നത്. ആദ്യത്തെയാഴ്ച 300 ഷോകളാണ് വിവിധ രാജ്യങ്ങളിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ ഏറെ ജനപ്രീതി നേടിയ ചിത്രം യൂറോപ്പിലും വൻ ഹിറ്റാകുമെന്നാണ് വിതരണക്കാരുടെയും നിർമാതാക്കളുടെയും പ്രതീക്ഷ. മോഹൻലാലിന്റെ മകൻ നായകനാകുന്ന ചിത്രം കാണാൻ യൂറോപ്പിലെ ലാൽ ആരാധകർ കൂട്ടത്തോടെയെത്തുമെന്നാണ് അണിയറക്കാരുടെ കണക്കുകൂട്ടൽ.

യൂറോപ്പിലെ ചിത്രത്തിന്റെ റിലീസ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ മോഹൻലാലിനെ തന്നെ കൂട്ടുപിടിച്ചിരിക്കുകയാണ് വിതരണക്കാർ. ചിത്രം കാണാൻ പ്രേക്ഷകരെ ക്ഷണിച്ചുള്ള മോഹൻലാലിന്റെ അഭ്യർഥന അടങ്ങുന്ന ക്ലിപ്പിങ്ങുകൾ ഇതിനോടകം പ്രചാരം നേടിക്കഴിഞ്ഞു.

ബ്രിട്ടനു പുറമെ ഓസ്ട്രിയ, ബൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഹംഗറി, അയർലൻഡ്, ഇറ്റലി, മാൾട്ട, നെതർലൻഡ്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുക്രെയിൻ എന്നിവിടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുക.

Continue Reading

Latest News