Connect with us
Malayali Express

Malayali Express

ഫെയ്‌സ്ബുക്കിന്റെ ക്യാമറാ വിഭാഗം തലവനായി ഇന്ത്യന്‍ വംശജന്‍ 

EUROPE

ഫെയ്‌സ്ബുക്കിന്റെ ക്യാമറാ വിഭാഗം തലവനായി ഇന്ത്യന്‍ വംശജന്‍ 

Published

on

 

ഫ്രാങ്ക്ഫര്‍ട്ട്: സമൂഹ്യ മാധ്യമമായ ഫെയ്‌സ്ബുക്കിന്റെ ക്യാമറാ വിഭാഗം തലവനായി
ഇന്ത്യന്‍ വംശജന്‍ നിഖില്‍ ഛന്ധോക് നിയമിതനായി. ഗൂഗിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി
(എആര്‍) വിഭാഗം തലവനായിരുന്നു നിഖില്‍. ഫെയ്‌സ്ബുക്കില്‍ ഓഗ്മെന്റ്ഡ് റിയാലിറ്റി ഗവേഷണ വിധേയമാക്കുന്നത് ക്യാമറ വിഭാഗമാണ്. ആഗോള തലത്തില്‍ എആര്‍ സാധ്യതകള്‍ കണ്ടെത്താനുള്ള പ്ലാറ്റ്‌ഫോം ഒരുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷിക്കുന്നതായി ഫെയ്‌സ്ബുക് ടീമിലെത്തിയ നിഖില്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ കുറിച്ചു.
നിഖില്‍ ഛന്ധോക് മഹാരാഷ്ട്രാ സംസ്ഥാനത്തെ പൂനാ സ്വദേശി ആണ്.

– ജോര്‍ജ് ജോണ്‍

Continue Reading

Latest News