Thursday, March 28, 2024
HomeUSAട്വിറ്ററിന്റെ നിര്‍ബന്ധബുദ്ധി അവസാനിച്ചു; ട്വീറ്റ് പോസ്റ്റ് ചെയ്ത് 30 മിനിറ്റുവരെ എഡിറ്റ് ചെയ്യാനായി എഡിറ്റ് ബട്ടണ്‍

ട്വിറ്ററിന്റെ നിര്‍ബന്ധബുദ്ധി അവസാനിച്ചു; ട്വീറ്റ് പോസ്റ്റ് ചെയ്ത് 30 മിനിറ്റുവരെ എഡിറ്റ് ചെയ്യാനായി എഡിറ്റ് ബട്ടണ്‍

സാന്‍ഫ്രാന്‍സിസ്‌കോ: ട്വീറ്റുകള്‍ എഡിറ്റ് ചെയ്യുന്നതിനായി എഡിറ്റ് ബട്ടണ്‍ അവതരിപ്പിച്ച്‌ ട്വിറ്റര്‍. തുടക്കത്തില്‍ വെരിഫൈഡ് വരിക്കാര്‍ക്ക് മാത്രമാകും സംവിധാനം ലഭ്യമാക്കുകയെന്ന് കമ്ബനി വ്യക്തമാക്കി.പബ്ലിഷ് ചെയ്ത ട്വീറ്റുകളിലെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും അക്ഷരത്തെറ്റുകളോ വിട്ടുപോയ ഹാഷ് ടാഗുകള്‍ ചേര്‍ക്കാനും മാറ്റങ്ങളോ ഉണ്ടെങ്കില്‍ പരിഹരിക്കാനാകും.

ട്വീറ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം 30 മിനിറ്റിനുള്ളില്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനാണ് ട്വിറ്റര്‍ അനുവദിക്കുക.നിലവില്‍ ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നും വരും ആഴ്ചകളില്‍ പണം കൊടുത്ത് ട്വിറ്റര്‍ ഉപയോഗിക്കുന്ന ബ്ലൂ വരിക്കാര്‍ക്ക് ലഭ്യമാക്കുമെന്നും കമ്ബനി അറിയിച്ചു.ഇത് താല്‍ക്കാലിക സജ്ജീകരണമായിരിക്കുമെന്നും കമ്ബനി അറിയിച്ചു. ട്വിറ്റര്‍ ഫോളോവേഴ്‌സിന് എഡിറ്റ് ചെയ്തത് തിരിച്ചറിയാനാകും. ഇത് വഴി ട്വീറ്റുകളിലെ ആധികാരിതയും സത്യസന്ധതയും നിലനിര്‍ത്താനാകുമെന്നും ട്വിറ്റര്‍ പറഞ്ഞു. ആദ്യം ഫീച്ചര്‍ കുറച്ച്‌ രാജ്യങ്ങളില്‍ നടപ്പിലാക്കി ഉപയോഗം പഠിച്ച ശേഷം ആയിരിക്കും ലോകമെങ്ങും അവതരിപ്പിക്കുക എന്നാണ് ട്വിറ്റര്‍ പറയുന്നത്.

സര്‍ക്കാരും വിവിധ പ്രമുഖ വ്യക്തികളും വരെ സുപ്രധാന വിവരങ്ങള്‍ പങ്കുവെയ്‌ക്കാന്‍ ഉപയോഗിക്കുന്ന മാദ്ധ്യമമാണ് ട്വിറ്റര്‍.ഇവരുടെ ട്വീറ്റുകള്‍ എഡിറ്റു ചെയ്യാന്‍ അനുവദിച്ചു കഴിഞ്ഞാല്‍ അതില്‍ എന്തും എഴുതിവയ്‌ക്കാമെന്ന സ്ഥിതി വരും.സര്‍ക്കാരോ മറ്റ് ഉന്നതരോ നടത്തുന്ന പ്രഖ്യാപനങ്ങള്‍ വിവാദമായി കഴിഞ്ഞാല്‍ ട്വിറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും, ഇത് തടയുന്നതിനാണ് ട്വിറ്റര്‍ എഡിറ്റ് ഓപ്ഷന്‍ ഒഴിവാക്കിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular