Saturday, April 20, 2024
HomeIndiaബാലിസ്റ്റിക് മിസൈലുമായി ഡിആര്‍ഡിഒ: രൂപകല്‍പ്പന അംഗീകാരത്തിനായി സമര്‍പ്പിച്ചു

ബാലിസ്റ്റിക് മിസൈലുമായി ഡിആര്‍ഡിഒ: രൂപകല്‍പ്പന അംഗീകാരത്തിനായി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യയ്‌ക്ക് കരുത്തായി തദ്ദേശീയ ബാലിസ്റ്റിക് മിസൈല്‍ രൂപകല്‍പ്പന ചെയ്ത് ഡിആര്‍ഡിഒ.

മിസൈലിന്റെ രൂപകല്‍പ്പനയുടെ അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. അതിദൂര മിസൈലുകളെല്ലാം ചൈനയെ ലക്ഷ്യം വെച്ചിട്ടാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ നിര്‍മ്മിതിയെ കരയില്‍ നിന്നും കടലില്‍ നിന്നും വിക്ഷേപിക്കാനാകും. ഒപ്പം കപ്പലുകളെ തകര്‍ക്കാനും ഉപയോഗിക്കാമെന്നും ഡിആര്‍ഡിഒ അറിയിച്ചു.

ഡിആര്‍ഡിഒയുടെ പുതിയ മിസൈല്‍ 1500 കിലോമീറ്ററിലെ ലക്ഷ്യം ഭേദിക്കും. ഇന്ത്യന്‍ മഹാസുദ്രത്തിന്റെ വിശാലത കണക്കിലെടുത്താണ് പുതിയ മിസൈലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചൈനയുടെ കരമേഖലയായ സിന്‍ജിയാംഗ്, ടിബറ്റ്, യുനാന്‍ പ്രവിശ്യ കളിലെ ചൈനയുടെ ഏത് പ്രകോപനവും നേരിടാന്‍ പുതിയ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ക്ഷമതയുണ്ടായിരിക്കും. ഇന്ത്യയുടെ അന്തര്‍വാഹിനികളില്‍ ഘടിപ്പിക്കാനും സംവിധാ നമുണ്ട്. നിലവില്‍ ബിഎ-02 മിസൈലുകളാണ് അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്നത്.

ചൈനയുടെ ബാലിസ്റ്റിക് നിരയില്‍ ഡോംഗ് ഫെഗ്-26 എന്നതിന് 700 കിലോമീറ്റര്‍ പ്രഹര ശേഷിയാണുള്ളത്. ഗുവാം കില്ലറെന്നാണ് ഈ മിസൈലിനെ ചൈന വിശേഷിപ്പിക്കുന്നത്. ഇതേ മിസൈല്‍ കരയില്‍ നിന്ന് പ്രത്യേക ലോഞ്ചറുകള്‍ വഴി 4000 കിലോമീറ്റര്‍ വരെ എത്തിക്കാനാകും.

ഇന്തോ-പസഫിക്കിലെ അമേരിക്കയുടെ വ്യോമതാവളമുള്ള ഗുവാമിനെ തകര്‍ക്കാനാണ് ചൈന മിസൈല്‍ നിര്‍മ്മിച്ചത്. മറ്റൊന്ന് കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ഡിഎഫ്21 ഡി മിസൈലാണ്. 1550 കിലോമീറ്റര്‍ പരിധിവരെ മിസൈല്‍ സഞ്ചരിക്കും. ചൈനയുടെ ഇത്തരം എല്ലാ വെല്ലുവിളികളേയും നേരിടാന്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്ന പുതിയ മിസൈലിനാ കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular