Saturday, April 20, 2024
HomeIndiaസ്വാതന്ത്ര സമരത്തിലെ അറിയപ്പെടാത്ത നായകരെ കുറിച്ച്‌ ദൂരദര്‍ശനില്‍ പരമ്ബര, എല്ലാവരും കാണണമെന്ന് മോദി

സ്വാതന്ത്ര സമരത്തിലെ അറിയപ്പെടാത്ത നായകരെ കുറിച്ച്‌ ദൂരദര്‍ശനില്‍ പരമ്ബര, എല്ലാവരും കാണണമെന്ന് മോദി

ന്യൂഡല്‍ഹി: ദൂരദര്‍ശനില്‍ പുതുതായി തുടങ്ങിയ പരമ്ബര എല്ലാവരും കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘സ്വരാജ് : ഭാരത് കെ സ്വതന്ത്ര സന്‍ഗ്രം കി സമഗ്ര ഗാഥ’ എന്ന പരമ്ബര സ്വാതന്ത്ര്യ സമരത്തില്‍ പ​ങ്കെടുത്ത അറിയപ്പെടാതെപോയ ധീരന്‍മാരെകുറിച്ചുള്ളതാണ്.

‘സ്വാതന്ത്ര്യ സമരത്തില്‍ പ​ങ്കെടുത്ത പാടിപ്പുകഴ്ത്തപ്പെടാതെ പോയ ധീരന്‍മാരെ യുവജനതക്ക് പരിചയപ്പെടുത്തുന്ന ഏറ്റവും മികച്ച പ്രവര്‍ത്തനമാണിത്. നിങ്ങള്‍ ഇത് കാണാന്‍ സമയം കണ്ടെത്തണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്നാല്‍ മാത്രമേ സ്വാതന്ത്ര്യത്തിന്റെ പിറയിലെ ഇൗ മഹാരഥന്‍മാരെ സംബന്ധിച്ച്‌ രാജ്യത്ത് പുതിയ ഉണര്‍വുണ്ടാകൂ’വെന്ന് മോദി പറഞ്ഞു.

എല്ലാ ഞായറാഴ്ചയും രാത്രി ഒമ്ബതിന് സംപ്രേഷണം ചെയ്യുന്ന പരമ്ബരക്ക് 75 എപ്പിസോഡുകളാണ് ഉള്ളത്. പരമ്ബര മലയാളം ഉള്‍പ്പെടെ ഒമ്ബത് ഭാഷകളില്‍ പ്രേക്ഷകരില്‍ എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular