Connect with us
Malayali Express

Malayali Express

ഫോമയിൽ ചേരിപ്പോര് രൂക്ഷം ; അഡ്വൈസറി ബോർഡ് ഇടപെടണമെന്ന് ആവശ്യമുയരുന്നു.

FOMAA

ഫോമയിൽ ചേരിപ്പോര് രൂക്ഷം ; അഡ്വൈസറി ബോർഡ് ഇടപെടണമെന്ന് ആവശ്യമുയരുന്നു.

Published

on

ഫോമയിൽ തെരെഞ്ഞെടുപ്പ് നടന്ന് പുതിയ ഭരണസമിതി അധികാരമേറ്റ് മൂന്ന് മാസം കഴിയുമ്പോൾ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ചേരിപ്പോര് രൂക്ഷമായി. തെരെഞ്ഞെടുപ്പിൽ രണ്ടു പാനലായി മത്സരിച്ച മൂന്ന് പേര് വീതമാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലുള്ളത്. ഇവർ പരസ്‌പരം അംഗീകരിക്കാതെ മുന്നോട്ടു പോകുന്നത് സംഘടനയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കുകയാണ്. പ്രശ്നത്തിൽ അഡ്വൈസറി ബോർഡ് ഇടപെടണമെന്ന് ആവശ്യമുയർന്നു.
ഫോമയുടെ ജനാധിപത്യസ്വഭാവം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് പ്രസിഡന്റും സെക്രട്ടറിയും പ്രവർത്തിക്കുന്നതെന്ന് മറുപക്ഷം ആരോപിക്കുന്നു. കഴിഞ്ഞ 10ന്  ഫോമയുടെ എക്സിക്യൂട്ടീവ് യോഗം തങ്ങൾ മൂന്ന് അംഗങ്ങൾ പങ്കെടുക്കാതെ കോറമില്ലാതെ നടത്തിയെന്ന് ട്രഷറർ ഷിനു ജോസഫ്, ജോ: സെക്രട്ടറി സാജു ജോസഫ്, ജോ: ട്രഷറർ ജെയിൻ ജോസഫ് എന്നിവർ അഡ്വൈസറി ബോർഡിന് നൽകിയ പരാതിയിൽ പറയുന്നു. തങ്ങളുടെ അസൗകര്യം അറിയിച്ചതാണ്. അന്നത്തെ മീറ്റിംഗിൽ എടുത്ത തീരുമാനങ്ങൾ നാഷണൽ കമ്മറ്റി മുമ്പാകെ അവതരിപ്പിക്കുമെന്ന് പ്രസിഡൻറ് പറയുന്നു. എന്നാൽ കോറമില്ലാതെ നടന്ന എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനങ്ങൾ തങ്ങൾ അംഗീകരിക്കില്ലെന്നും മൂവരും പറയുന്നു. തങ്ങളുടെ സൗകര്യങ്ങൾ ചോദിക്കാതെയാണ് മീറ്റിങ്‌ വിളിക്കുന്നതെന്നും അവർ പരാതിപ്പെടുന്നു.
കൂടാതെ ഫോമാ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച വാട്ട്സപ്പ് ഗ്രൂപ്പിൽ അനാവശ്യ നിയന്ത്രണം നടപ്പിലാക്കിയതായും  പരാതിക്കാർ പറയുന്നു. എല്ലാ അംഗങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താനുള്ള വേദി പ്രസിഡന്റിനും, സെക്രട്ടറിക്കും മാത്രം അറിയിപ്പുകൾ നൽകാനുള്ള സംവിധാനം ആക്കി മാറ്റിയെന്നും പരാതിക്കാർ പറയുന്നു.
കൂട്ടുത്തരവാദിത്വം ഇല്ലാതെ സംഘടന മുന്നോട്ടു പോകുന്നതിൽ ഫോമയുടെ മുതിർന്ന നേതാക്കൾ ഏറെ നിരാശയിലാണ് . ഒരു പതിറ്റാണ്ടു പിന്നിട്ട ഫോമയുടെ യശസ്സ് ഒട്ടേറെ പേരുടെ അഹോരാത്ര പ്രയത്നത്തിന്റെ  ശ്രമഫലമാണ്. അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനയെന്ന് അവകാശപ്പെടുമ്പോൾ, ആ കേന്ദ്രസംഘടനയിലെ .തൊഴുത്തിൽകുത്ത് അവസാനിപ്പിക്കാതെ ഇങ്ങോട്ട് വന്നേക്കരുതെന്നാണ് അംഗസംഘടനകളുടെ മുന്നറിയിപ്പ്.
Continue Reading

Latest News