Friday, March 29, 2024
HomeIndiaഉത്തരധ്രുവത്തിനു മുകളിലൂടെ 16000 കിലോമീറ്റര്‍ വിമാനം പറത്തി യു.എസ് വ്യോമയാന മ്യൂസിയത്തില്‍ ഇടം നേടി സോയ...

ഉത്തരധ്രുവത്തിനു മുകളിലൂടെ 16000 കിലോമീറ്റര്‍ വിമാനം പറത്തി യു.എസ് വ്യോമയാന മ്യൂസിയത്തില്‍ ഇടം നേടി സോയ അഗര്‍വാള്‍

ന്യൂഡല്‍ഹി: 16000 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഉത്തരധ്രുവത്തിന് മുകളിലൂടെ(ഹിന്ദുകുഷ് മലനിരകളിലൂടെ) വിമാനം പറത്തിയ മിടുക്കിയുണ്ട് ഇന്ത്യയില്‍.

ബോയിങ് 777 വിമാനത്തിന്റെ എയര്‍ ഇന്ത്യ പൈലറ്റായ അവരുടെ പേര് സോയ അഗര്‍വാള്‍ എന്നാണ്. ബോയിങ് 777 വിമാനത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്ന് തുടങ്ങി ബെംഗലൂരുവില്‍ അവസാനിച്ച യാത്രയ്ക്ക് എയര്‍ ഇന്ത്യ ക്യാപ്റ്റന്‍ സോയ അഗര്‍വാളാണ് നേതൃത്വം നല്‍കിയത്. വനിത പൈലറ്റുമാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന റൂട്ട് യാത്രയായിരുന്നു അത്. ഈ ​നേട്ടത്തിന് വലിയ ഒരു അംഗീകാരം തേടിയെത്തിയിരിക്കയാണ് സോയയെ. അതായത് യു.എസ് വ്യോമയാന മ്യൂസിയത്തില്‍ (എസ്.എഫ്.ഒ ഏവിയേഷന്‍ മ്യൂസിയം) ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത പൈലറ്റായി കാപ്റ്റന്‍ സോയ അഗര്‍വാള്‍.

ഉത്തരധ്രുവത്തിനു മുകളിലൂടെ16000 കിലോമീറ്റര്‍ ദൂരം വിമാനം പറത്തിയതിനുള്ള അംഗീകാരമായാണ് യു.എസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ മ്യൂസിയത്തില്‍ സോയക്ക് ഇടം നല്‍കിയത്.

ഈ മൂസിയത്തിലെ ഏക മനുഷ്യന്‍ താനാണെന്നാണ് സോയ അഗര്‍വാള്‍ തമാശയായി പറയുന്നത്. തന്റെ നേട്ടം ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ നേടാന്‍ പ്രചോദനമാകുമെന്നും അവര്‍ വിലയിരുത്തുന്നു.

”ഞങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ വനിതാ ഇന്ത്യന്‍ പൈലറ്റാണ് സോയ. എയര്‍ ഇന്ത്യയിലെ അവരുടെ ശ്രദ്ധേയമായ കരിയറും 2021 ലെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന റൂട്ട് യാത്രയും എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ഒന്നാണ്. മറ്റ് പെണ്‍കുട്ടികളെയും സ്ത്രീകളെയും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതിനുള്ള സോയയുടെ പ്രതിബദ്ധത ആഴത്തില്‍ പ്രചോദിപ്പിക്കുന്നതാണ്​”-എന്നാണ് സാന്‍ ഫ്രാന്‍സിസ്കോ ഏവിയേഷന്‍ മ്യൂസിയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഇതെ കുറിച്ച്‌ അഭിപ്രായപ്പെട്ടത്.

2004 മേയ് മുതല്‍ സോയ എയര്‍ഇന്ത്യയിലുണ്ട്. 2013ല്‍ എയര്‍ഇന്ത്യയുടെ ബോയിങ് 777 വിമാനം പറത്തിയും സോയ ചരിത്രം കുറിച്ചിരുന്നു. അന്ന് ബോയിങ് 777 വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായിരുന്നു അവര്‍. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നാണ് ഈ മിടുക്കി ബി.എസ്.സി നേടിയത്. പൈലറ്റാവുകയായിരുന്നു സ്വപ്നം. സമൂഹം എതിര്‍ത്താലും നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കരുതെന്നാണ് പെണ്‍കുട്ടികളോട് സോയക്ക് പറയാനുള്ളത്. വെറുമൊരു പൈലറ്റ് ആകുക മാത്രമല്ല, മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കലും തന്റെ ലക്ഷ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എസ്.എഫ്.ഒ ഏവിയേഷന്‍ മ്യൂസിയം

1980ല്‍ സാന്‍ ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മ്യൂസിയം ആദ്യമായി തുറന്നത്. എയര്‍പോര്‍ട്ട് അന്തരീക്ഷം മാനുഷികമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ ലോകമെമ്ബാടുമുള്ള പ്രേക്ഷകരെ രസിപ്പിക്കുക, ഇടപഴകുക, പ്രചോദിപ്പിക്കുക എന്നിവയാണ് എസ്.എഫ്.ഒ മ്യൂസിയത്തിന്റെ ലക്ഷ്യം. എന്നാല്‍ ഈ മ്യൂസിയത്തില്‍ ഒരു മനുഷ്യനെ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular