Tuesday, April 23, 2024
HomeIndiaപശുക്കളെ കൊണ്ടുപോവാന്‍ പെര്‍മിറ്റ് വേണ്ട, വാഹനത്തില്‍ കയറ്റുന്നതു കുറ്റമല്ല: ഹൈക്കോടതി

പശുക്കളെ കൊണ്ടുപോവാന്‍ പെര്‍മിറ്റ് വേണ്ട, വാഹനത്തില്‍ കയറ്റുന്നതു കുറ്റമല്ല: ഹൈക്കോടതി

പ്രയാഗ്‌രാജ്: സംസ്ഥാനത്തിനകത്ത് പശുക്കളെ ഒരിടത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു വാഹനത്തില്‍ കൊണ്ടുപോവുന്നത് കുറ്റമല്ലെന്ന അലഹാബാദ് ഹൈക്കോടതി.

പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവുന്നത് ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമത്തിന്റെ ലംഘനല്ലെന്ന് ജസ്റ്റിസ് മുഹമ്മദ് അസ്ലം വ്യക്തമാക്കി.

വാരാണസി ജില്ലാ കല്കടറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി. പെര്‍മിറ്റ് ഇല്ലാതെ പശുക്കളെ കൊണ്ടുപോവുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. പശുക്കളെ കശാപ്പിനായി കൊണ്ടുപോവുകയെന്നാണ് ആക്ഷേപം.

സംസ്ഥാനത്തിനകത്ത് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവാന്‍ പെര്‍മിറ്റിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പശുക്കളെ കൊണ്ടുപോവുന്നതിനു പെര്‍മിറ്റ് ഇല്ലെന്ന പേരില്‍ തന്റെ ട്രക്ക് പൊലീസ് പിടിച്ചെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഷാക്കിബ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇയാള്‍ക്കെതിരെ യുപി ഗോവധനിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ട്രക്ക് വിട്ടുകിട്ടുന്നതിനായി ജില്ലാ കലക്ടറെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. പശുക്കളെ കൊണ്ടുപോവുന്നതിന് പെര്‍മിറ്റ് ആവശ്യമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular