Thursday, March 28, 2024
HomeIndiaകല്ല്യാണം കഴിക്കാന്‍ രാഹുലിന് സമയമില്ല; മകളുടെ വിവാഹത്തെ കുറിച്ച്‌ സുനില്‍ ഷെട്ട

കല്ല്യാണം കഴിക്കാന്‍ രാഹുലിന് സമയമില്ല; മകളുടെ വിവാഹത്തെ കുറിച്ച്‌ സുനില്‍ ഷെട്ട

ബോളിവുഡ് താരം ആതിയയുടെയും ക്രക്കറ്റര്‍ കെ എല്‍ രാഹുലിന്റെയും വിവാഹത്തെ കുറിച്ച്‌ പ്രതികരിച്ച്‌ ആതിയയുടെ അച്ഛനും നടനുമായ സുനില്‍ ഷെട്ടി.

ഭാവി വരനും ക്രിക്കറ്ററുമായ കെഎല്‍ രാഹുലിന് മത്സരങ്ങളുടെ തിരക്കാണെന്നും അതുകൊണ്ട് വിവാഹം കഴിക്കാന്‍ സമയം കിട്ടുന്നില്ലെന്നും സുനില്‍ ഷെട്ടി പറഞ്ഞു. മത്സരങ്ങള്‍ക്കിടയില്‍ വീണു കിട്ടുന്ന രണ്ട് ദിവസം കൊണ്ട് വിവാഹം നടത്താന്‍ സാധിക്കില്ലെന്നും സുനില്‍ ഷെട്ടി വ്യക്തമാക്കി.

‘വിവാഹം എപ്പോള്‍ വേണമെന്ന് കുട്ടികള്‍ വേണം തീരുമാനിക്കാന്‍. കലന്‍ഡര്‍ കണ്ടാല്‍ ഭയന്ന് പോകും. അതില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ ബ്രേക്ക് വരുന്നുള്ളു. ബാക്കി ദിവസങ്ങളെല്ലാം പരിശീലനവും മത്സരങ്ങളുമാണ്. അത്ര ചെറിയ ഇടവെളയില്‍ വിവാഹം നടത്താന്‍ സാധിക്കില്ല’- സുനില്‍ ഷെട്ടി പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ആതിയ ഷെട്ടിയും കെ.എല്‍ രാഹുലും പ്രണയത്തിലാണ്. 2021 ല്‍ സഹോദരന്‍ അഹാന്‍ ഷെട്ടിയുടെ തടപ്പ് എന്ന ചിത്രത്തിന്റെ പ്രീമിയറിന് കെ.എല്‍ രാഹുല്‍ എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് പുറംലോകം അറിയുന്നത്.

കെ.എല്‍ രാഹുലിന്റെ മത്സരങ്ങള്‍ കാണാന്‍ സുനില്‍ ഷെട്ടിയും എത്താറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular