Saturday, April 20, 2024
HomeIndiaസിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി | ഹഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

യു പി പോലീസ് യു എ പി എ ചുമത്തി സിദ്ദീഖ് കാപ്പനെ തടവറയില്‍ തള്ളിയിട്ട് രണ്ട് വര്‍ഷത്തിനടുത്തായി. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ച്‌ 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു കാപ്പന്റെ അറസ്റ്റ്. ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഹഥ്‌റാസിലേക്ക് പോകുന്നതിനിടെയാണ് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച്‌ അറസ്റ്റ് ചെയ്തത്. പിന്നീട് വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു എ പി എ ചുമത്തുകയായിരുന്നു. രാജ്യദ്രോഹം, ത്രീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലീസ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular