Thursday, April 25, 2024
HomeKeralaമണല്‍ക്കടത്ത് കേസ്: മൂന്ന് പേര്‍ അറസ്റ്റില്‍

മണല്‍ക്കടത്ത് കേസ്: മൂന്ന് പേര്‍ അറസ്റ്റില്‍

കുറ്റിപ്പുറം: മണല്‍ക്കടത്ത് കേസില്‍ മൂന്ന് പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കണാപുരം ചെറിയില്‍ ഗോകുല്‍ കൃഷ്ണ (24), മദിരശ്ശേരി കൊട്ടുകാട്ടില്‍ മുസമ്മില്‍ (18), വെള്ളാഞ്ചേരി പടിക്കല്‍ വളപ്പില്‍ അനില്‍ കുമാര്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ മുമ്ബ് കേസെടുത്തിരുന്നു. തുടര്‍ന്ന് മുങ്ങി നടക്കുകയായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. കടകശ്ശേരി വെള്ളാഞ്ചേരി ഭാഗങ്ങളില്‍ പുഴമണല്‍ കടത്ത് കേസില്‍ മുമ്ബും ഇവര്‍ പ്രതികളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular