Saturday, April 20, 2024
HomeIndiaഐപിഎല്‍ 2021: ആർസിബിക്കെതിരെ കൊൽക്കത്തയ്ക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം

ഐപിഎല്‍ 2021: ആർസിബിക്കെതിരെ കൊൽക്കത്തയ്ക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം

ശുഭ്മാൻ ഗിൽ (48), വെങ്കടേഷ് അയ്യർ (41*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് കൊൽക്കത്തയുടെ ജയം അനായാസമാക്കിയത്.

ആർസിബിക്കെതിരെ തകർപ്പൻ ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആർസിബി കുറിച്ച 93 റൺസിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 10 ഓവറോളം ബാക്കി നിർത്തിയാണ് കൊൽക്കത്ത മറികടന്നത്. ശുഭ്മാൻ ഗിൽ (48), വെങ്കടേഷ് അയ്യർ (41*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് കൊൽക്കത്തയുടെ ജയം അനായാസമാക്കിയത്.

സ്കോർ : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് : 9.5 ഓവറിൽ 94/1
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ : 19 ഓവറിൽ 92

ആർസിബിക്കെതിരായ ജയത്തോടെ പോയിന്റ് ടേബിളിൽ എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി കൊൽക്കത്ത അഞ്ചാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി ആർസിബി മൂന്നാം സ്ഥാനത്ത് തുടരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയുടെ മുന്നേറ്റം അനായാസമായിരുന്നു. ആർസിബി ബാറ്റ്‌സ്മാൻമാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിൽ കൊൽക്കത്തയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ശുഭ്മാൻ ഗില്ലും അരങ്ങേറ്റ താരം വെങ്കടേഷ് അയ്യരും അനായാസം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.

ചെറിയ ലക്ഷ്യമായിരുന്നിട്ട് കൂടി തുടക്കം മുതൽ തകർത്തടിച്ച് മുന്നേറുകയായിരുന്നു ഇരുവരും. ആർസിബി ബൗളർമാർക്ക് ഒരു പഴുത് പോലും നൽകാതെ മുന്നേറിയ ഇരുവരും പവർപ്ലേ ഓവർ തീരും മുൻപ് തന്നെ ടീം സ്കോർ 50 കടത്തി. 50 കടന്നതിന് ശേഷവും അടിതുടർന്ന ഗില്ലും അയ്യരും മത്സരം വേഗത്തിൽ തീർക്കാനുള്ള ധൃതിയിലായിരുന്നു. കൂട്ടത്തിൽ ഗിൽ ആയിരുന്നു കൂടുതൽ ആക്രമണകാരി, ആർസിബിൾ ബൗളർമാരെ നിഷ്കരുണം തച്ചുതകർത്ത് മുന്നേറിയ ഗിൽ ഒടുവിൽ അർഹിച്ച അർധസെഞ്ചുറിക്ക് രണ്ട് റൺസ് അകലെ ചാഹലിന്റെ പന്തിൽ സിറാജിന് ക്യാച്ച് നൽകി മടങ്ങി. 34 പന്തിൽ 48 റൺസാണ് ഗിൽ അടിച്ചെടുത്തത്. 82 റൺസ് ഒന്നാം വിക്കറ്റിൽ അപ്പോഴേക്കും ഇരുവരും ചേർത്തിരുന്നു. പിന്നീട് ചടങ്ങുകൾ മാത്രമായിരുന്നു ബാക്കി. പിന്നാലെ ക്രീസിലേക്ക് എത്തിയ വെടിക്കെട്ട് വീരൻ റസലിനെ സാക്ഷി നിർത്തിക്കൊണ്ട് അരങ്ങേറ്റക്കാരൻ വെങ്കടേഷ് അയ്യർ കൊൽക്കത്തയുടെ വിജയ റൺ നേടി. 27 പന്തിൽ 41 റൺസ് നേടിയ വെങ്കടേഷ് അയ്യരും പൂജ്യം റൺസോടെ റസലും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആർസിബി കൊൽക്കത്തയുടെ ബൗളിംഗ് മികവിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ തകർന്നടിയുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർ വരുൺ ചക്രവർത്തിയും ഓൾ റൗണ്ടർ ആന്ദ്രേ റസലുമാണ് ആർസിബി നിരയുടെ കഥ കഴിച്ചത്. 13 റൺസ് വഴങ്ങി ചക്രവർത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വെറും ഒമ്പത് റൺസ് മാത്രം റസൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 22 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ആർസിബി നിരയിലെ ടോപ് സ്‌കോറർ. ഐപിഎല്ലിൽ തന്റെ 200ാ൦ മത്സരത്തിനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് തിളങ്ങാൻ കഴിഞ്ഞില്ല. വെറും അഞ്ച് റൺസെടുത്താണ് കോഹ്ലി പുറത്തായത്. ആർസിബിയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ എബി ഡിവില്ലിയേഴ്‌സ് ഗോൾഡൻ ഡക്കായി.

വരുൺ ചക്രവർത്തിയും റസലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ലോക്കി ഫെർഗൂസൻ രണ്ടും പ്രസി‍ദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.

മത്സരത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് ആദരമർപ്പിച്ചുകൊണ്ട് നീല ജേഴ്‌സി ധരിച്ചാണ് ആർസിബി ഇറങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular