Friday, March 29, 2024
HomeUSAദുരഭിമാനകൊല- പിതാവിന്റെ വിചാരണ ആരംഭിച്ചു

ദുരഭിമാനകൊല- പിതാവിന്റെ വിചാരണ ആരംഭിച്ചു

ഡാളസ് : കൗമാരക്കാരായ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസ്സിന്റെ വിചാരണ ഇന്ന്(ആഗസ്റ്റ് 2ന്) ഡാളസ് കൗണ്ടി കോര്‍ട്ടില്‍ ആരംഭിച്ചു.

2008 ജനുവരി 1നാണ് പിതാവ് രണ്ടു മക്കളേയും കാറില്‍വെച്ചു കൊലപ്പെടുത്തിയത്. കൊലക്കുശേഷം അപ്രത്യക്ഷമായ പിതാവിനെ 2020 ലാണ് പോലീസ് പിടികൂടിയത്. എഫ്.ബി.ഐ.യുടെ മോസ്റ്റ് വാണ്ടണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രതിക്കുവേണ്ടി പോലീസും, എഫ്.സി.ഐ.യും 12 വര്‍ഷം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.

മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട ഈ കുടുംബത്തിലെ പെണ്‍കുട്ടികള്‍ അലീബയും സാറയും ബോയ് ഫ്രണ്ടുമാരുമായി ചങ്ങാത്തത്തിലായത് പിതാവ് യാസറിന്റെ പ്രകോപിപ്പിച്ചു.  പിതാവിനാല്‍ കൊല്ലപ്പെടുമെന്ന് ഈ കുട്ടികള്‍ ഭയപ്പെട്ടിരുന്നു.
ഈജിപ്റ്റില്‍ ജനിച്ച യാസര്‍ അബ്ദെല്‍ അമേരിക്കയില്‍ എത്തി ഡാളസ്സില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് ദുരഭിമാനകൊല നടത്തിയത്.

ഡാളസ് ലൂയിസ് വില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു
സാറ യാസറും(17), അമിനാ യാസ്സറും(18).

ഒരു മുസ്ലീമിനെ ഡേയ്റ്റ് ചെയ്തതിന് ഇരുവര്‍ക്കും പിതാവില്‍ നിന്നും ശാരീരിക മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിരുന്നു. കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും കോടതിയില്‍ കുറ്റം നിഷേധിച്ചു.

ഇര്‍വിംഗിലുളള ഒരു ഹോട്ടിലനു മുമ്പില്‍ പാര്‍ക്കു ചെയ്തിരുന്ന ടാക്‌സികാറില്‍ നിന്നാണ് വെടിയേററ് ഇരുവരുടേയും മൃതദ്ദേഹം കണ്ടെടുത്തത്. മരിക്കുന്നതിനു മുമ്പു മകളുടെ ഫോണില്‍ നിന്നും ലഭിച്ച 911 കോളാണ് സംഭവത്തെകുറിച്ചു പുറലോകം അറിയുന്നതിനിടയായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular