Friday, March 29, 2024
HomeIndiaസിംഗപ്പൂര്‍ ഓപണ്‍: പി.വി സിന്ധു സെമിയില്‍

സിംഗപ്പൂര്‍ ഓപണ്‍: പി.വി സിന്ധു സെമിയില്‍

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ പി.വി സിന്ധുവിന് സെമി ഫൈനല്‍ ടിക്കറ്റ്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഹാന്‍ യൂവിനെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ സെമി പ്രവേശനം. സ്കോര്‍: 17-21, 21-11, 21-19.

ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും അവസാന രണ്ടു ഗെയിമുകള്‍ സ്വന്തമാക്കി സിന്ധു ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ ഗെയിമുകളില്‍ സിന്ധു തുടരെത്തുടരെ പിഴവുകള്‍ വരുത്തിയിരുന്നു. എന്നാല്‍ രണ്ടാം ഗെയിമില്‍ ഹാന്‍ യൂവിന് 11 പോയിന്റ് മാത്രമാണ് വിട്ടു​കൊടുത്തത്.

മൂന്നാമത്തെ ഗെയിം പിടിച്ചെടുക്കാന്‍ യൂ ശ്രമം നടത്തിയെങ്കിലും സിന്ധു വിട്ടു​കൊടുത്തില്ല. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടു. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയാണ് സിന്ധുവിന്റെ എതിരാളി. പരിചയ സമ്ബത്താണ് രണ്ട് തവണ ഒളിമ്ബിക് മെഡല്‍ നേടിയ ഇന്ത്യന്‍ താരത്തിന് തുണയായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular