Friday, March 29, 2024
HomeIndiaലാലുവിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

ലാലുവിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി> ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ (72) നില ഗുരുതരമായി തുടരുന്നു.

വീണ് തോളെല്ലിനടക്കം മൂന്ന് പൊട്ടലുണ്ടായതോടെ സ്വതന്ത്രമായി ചലിക്കാനാകാത്ത സ്ഥിതിയിലാണ് ലാലുവെന്ന് മകനും പ്രതിപക്ഷനേതാവുമായ തേജസ്വിയാദവ് പറഞ്ഞു.

പട്നയില്‍ നിന്ന് എയര്‍ ആംബുലന്‍സിലാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ എത്തിച്ചത്. ഹൃദ്രോഗമടക്കം വിവിധ അസുഖങ്ങള്‍ ലാലുവിനെ അലട്ടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular