Thursday, March 28, 2024
HomeIndiaകാളി പോസ്റ്റര്‍ വിവാദം: സംവിധായികക്കെതിരെ അസമില്‍ ഒന്നിലധികം കേസുകള്‍

കാളി പോസ്റ്റര്‍ വിവാദം: സംവിധായികക്കെതിരെ അസമില്‍ ഒന്നിലധികം കേസുകള്‍

ഗുവാഹത്തി: വിവാദ കാളി പോസ്റ്ററില്‍ സംവിധായിക ലീന മണിമേഖലക്കെതിരെ അസമില്‍ ഒന്നില്‍ കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അസം പൊലീസ്.

ഡോക്യുമെന്‍ററി പോസ്റ്ററിലൂടെ സംവിധായിക മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിക്കാര്‍ ആരോപിച്ചതായി പൊലീസ് പറഞ്ഞു.

ഡോക്യുമെന്ററിയുടെ പോസ്റ്ററിനൊപ്പം മതവികാരം വ്രണപ്പെടുത്തിയതിന് മണിമേഖലക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സുരക്ഷാ മഞ്ച് എന്ന സംഘടനയും യുനൈറ്റഡ് ട്രസ്റ്റ് ഓഫ് അസമും ഒരുമിച്ച്‌ പൊലീസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഒരു ഹിന്ദുവിനും സ്വീകാര്യമല്ലാത്ത തരത്തിലാണ് പോസ്റ്ററില്‍ കാളിയെ ചിത്രീകരിച്ചിരിക്കുന്നതെന്നും ഹിന്ദു മതവികാരങ്ങളെ അവഹേളിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ഹിന്ദു മത സംസ്‌കാരത്തെ ബോധപൂര്‍വം വളച്ചൊടിക്കുന്നതാണിതെന്നും പരാതിക്കാര്‍ ആരോപിച്ചു.

കാളി ദേവിയുടെ രൂപത്തില്‍ സിഗരറ്റ് വലിക്കുന്ന സ്ത്രീ എല്‍.ജി.ബി.ടി.ക്യൂ കമ്യൂണിറ്റിയുടെ പതാകയുമായി നില്‍ക്കുന്നതാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. അസമിന് പുറമേ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും സംവിധായികക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.

സംഭവം വിവാദമായതോടെ ചിത്രത്തിന്‍റെ പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ആഗാ ഖാന്‍ മ്യൂസിയത്തോട് ആവശ്യപ്പെട്ടു. അണ്ടര്‍ ദി ടെന്റ് പദ്ധതിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ പോസ്റ്ററില്‍ ഹിന്ദു ദൈവങ്ങളെ അനാദരവോടെ ചിത്രീകരിച്ചതായി കാനഡയിലെ ഹിന്ദു സമുദായ നേതാക്കളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ പ്രകോപനകരമായ എല്ലാ കാര്യങ്ങളും പിന്‍വലിക്കണമെന്നും ഹൈകമീഷന്‍ മ്യൂസിയം അധികൃതരോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular