കണ്ണൂര്‍: എ.കെ.ജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.
ജയരാജന്‍ ആരോപിച്ചു. കണ്ണൂര്‍ ഡി.സി.സിയില്‍ ആസൂത്രണം ചെയ്ത സംഭവമാണ് ആക്രമണമെന്നും ജയരാജന്‍ പറഞ്ഞു.
സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. സുധാകരന് വട്ടാണെന്നും കോണ്‍ഗ്രസിലെ ചിലര്‍ക്ക് മാത്രമാണ് അതറിയാവുന്നതെന്നും ജയരാജന്‍ ആരോപിച്ചു.