Thursday, April 18, 2024
HomeIndiaഓഫീസ് ആക്രമണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു

ഓഫീസ് ആക്രമണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു

കല്‍പ്പറ്റ: ഓഫീസ് ആക്രമണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്.

ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട് തീയതികളിലായാണ് രാഹുലിന്റെ സന്ദര്‍ശനം. രാഹുലിന് വയനാട്ടില്‍ വന്‍ സ്വീകരണമൊരുക്കുമെന്ന് ഡി.സി.സി നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ​എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി രാഹുലിന്റെ ഓഫീസിലേക്ക് എത്തിയത്. തുടര്‍ന്ന് എം.പിയുടെ ഓഫീസ് തല്ലിതകര്‍ക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ 23 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്‍പ്പറ്റ ഡി.വൈ.എസ്.പിയെ സസ്‍പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആക്രമണത്തെ സി.പി.എം കേന്ദ്രനേതൃത്വം ഉള്‍പ്പടെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular