Thursday, April 25, 2024
HomeUSAപ്രമേഹരോഗി ഇന്‍സുലിന്‍ ലഭിക്കാതെ ജയിലില്‍ മരിച്ച സംഭവം 2.7 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

പ്രമേഹരോഗി ഇന്‍സുലിന്‍ ലഭിക്കാതെ ജയിലില്‍ മരിച്ച സംഭവം 2.7 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

മിസ്സിസ്സിപ്പി: 2014 സെപ്റ്റംബര്‍ 24ന് ജോര്‍ജ് കൗണ്ടി റീജിയണ്‍ കറക്ഷ്ണല്‍ ഫെസിലിറ്റിയില്‍ മരിച്ച വില്യം ജോയല്‍ ഡിക്‌സന്റെ കുടുംബത്തിന് 2.7 മില്യണ്‍ ഡോളര്‍ നല്‍കുന്നതിന് ധാരണയായി.

മരിക്കുന്നതിന് മുമ്പുള്ള 7 ദിവസങ്ങളില്‍ പ്രമേഹരോഗിയായിരുന്ന വില്യമിന് ഇന്‍സുലിന്‍ നിഷേധിച്ചിരുന്നതായി പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വില്യമിന് ആവശ്യമായ ഇന്‍സുലിന്‍ മാതാവ് ജയിലധികൃതരെ ഏല്‍പിച്ചിരുന്നുവെങ്കിലും നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജയിലിലെ മുന്‍ നാഗ്‌സിനെ മാന്‍സ്ലോട്ടറിന് 15 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചിരുന്നു.
ഇന്‍സുലിന് വേണ്ടി വില്യം ജയിലധികൃതരുടെ മുമ്പില്‍ യാചന നടത്തിയെങ്കിലും അധികൃതര്‍ അത് തള്ളികളയുകയും, മയക്കു മരുന്നു ലഭിക്കാത്തതാണ് വില്യമിന്റെ ക്ഷീണത്തിന് കാരണമെന്ന് ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു.

മകന്റെ മരണത്തിന് ഉത്തരവാദികള്‍ ജയിലധികൃതരാണെന്ന് ചൂണ്ടികാട്ടി മാതാവ് നല്‍കിയ ലൊസ്യൂട്ടാണ് ഈ കേസ്സിലാണ് ജോര്‍ജി കൗണ്ടി ഒത്തുതീര്‍പ്പിനു തയ്യാറായത്. ജോര്‍ജ് കൗണ്ടിയുടെ ജൂണ്‍ 20ന് ചേര്‍ന്ന യോഗത്തില്‍ സൂപ്പര്‍വൈസറാണ് തുക നല്‍കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു പാസ്സാക്കിയത്. കൗണ്ടിയുടെ ഇന്‍ഷ്വറന്‍സ് കാരിയര്‍ നല്‍കിയ 500,000 ഡോളറും ചേര്‍ത്ത 25 മില്യണ്‍ ഡോളര്‍ വില്യമിന്റെ കുടുംബത്തിന് നല്‍കും. മാത്രമല്ല ജോര്‍ജ് കൗണ്ടി അധികൃതര്‍ വില്യമിന്റെ കുടുംബത്തോട് മാപ്പു ചോദിക്കുന്നതും ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular