തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പന കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍.
തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപം താമസിക്കുന്ന ആശിഷ് പ്രതാപ് നായരാണ് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായത്. രണ്ട് മാസം മുന്‍പ് ഇയാളുടെ തമ്ബാനൂരിലെ ആളോഴിഞ്ഞ വീട്ടില്‍ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയിരുന്നു.
തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്തുകൊണ്ടുവന്ന് വില്‍പനയ്ക്ക് സൂക്ഷിച്ചതെന്നാണ് അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്റെ വീടാണ് ഇതെന്നും അന്ന് കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് കഞ്ചാവ് കടത്തു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന് പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇതോടെയാണ് എക്സൈസ് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒളിവിലായിരുന്ന ആഷിഷ് ഇന്ന് വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.