Friday, April 26, 2024
HomeKeralaഅസംബന്ധ പ്രചരണങ്ങള്‍ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവള്‍ ; വീണയ്ക്ക് ആശംസയുമായി മന്ത്രി റിയാസ്

അസംബന്ധ പ്രചരണങ്ങള്‍ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവള്‍ ; വീണയ്ക്ക് ആശംസയുമായി മന്ത്രി റിയാസ്

വീണയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയുടെ മകളും തന്റെ ഭാര്യയുമായ വീണാ വിജയന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സമകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് റിയാസിന്റെ വിവാഹ വാര്‍ഷിക ആശംസ ശ്രദ്ധേയമാകുന്നത്.

റിയാസിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ഇന്ന് വിവാഹ വാര്‍ഷികം…
നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന,
ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ,
വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന
എന്റെ പ്രിയപ്പെട്ടവള്‍ ??

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയും ഭാര്യം മകളും താനും പല തവണ ക്ലഫ് ഹൗസില്‍ ഒന്നിച്ചു കൂടിയിട്ടുണ്ടെന്നായിരുന്നു ഇന്നലെ സ്വപ്‌ന സുരേഷ് പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular