Tuesday, April 23, 2024
HomeIndiaകൊടും ക്രൂരത; സ്ത്രീയെ ബ്ലെയ്ഡ് കൊണ്ടു ആക്രമിച്ചു; മുഖത്ത് 118 തുന്നലുകള്‍; രണ്ടു പേര്‍ അറസ്റ്റില്‍

കൊടും ക്രൂരത; സ്ത്രീയെ ബ്ലെയ്ഡ് കൊണ്ടു ആക്രമിച്ചു; മുഖത്ത് 118 തുന്നലുകള്‍; രണ്ടു പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: അശ്ലീല ചുവയോടെ സംസാരിച്ച യുവാക്കളെ മര്‍ദിച്ച സ്ത്രീയെ ബ്ലെയ്ഡ് കൊണ്ട് ക്രൂരമായി ആക്രമിച്ചു. മധ്യപ്രദേശിലെ ഭോപാലില്‍ നടന്ന സംഭവത്തില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മൂന്നാമനായുള്ള തെരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച ഭോപ്പാല്‍ ടിടി നഗറിലെ ഒരു ഹോട്ടലിലേക്ക് ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയാണ് അതിക്രൂര ആക്രമണത്തിനിരയായത്. ഹോട്ടലിന് മുന്നിലെ പാര്‍ക്കിംഗിനെ ചൊല്ലി ഇവരും മൂന്ന് യുവാക്കളുമായി തര്‍ക്കമുണ്ടായി.ഇതിനിടെ ഭര്‍ത്താവ് ഹോട്ടിലിനുള്ളിലേക്ക് പോയ സമയം യുവാക്കള്‍ സ്ത്രീയെ അധിക്ഷേപിക്കാനും അശ്ലീല ചുവയോടെ സംസാരിക്കാനും തുടങ്ങി. ശല്യം തുടര്‍ന്നതോടെ സ്ത്രീ ഇവര്‍ക്കുനേരെ ശബ്ദമുയര്‍ത്തുകയും മൂന്ന് പേരില്‍ ഒരാളെ തല്ലുകയും ചെയ്തു.

ഇതില്‍ പ്രകോപിതരായ സംഘം സ്ത്രീ ഹോട്ടലില്‍ നിന്ന് തിരിച്ചിറങ്ങുമ്ബോള്‍ ബ്ലെയ്ഡ് കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകളാണ് വേണ്ടി വന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉറപ്പ് നല്‍കി. ചികിത്സയില്‍ കഴിയുന്ന സ്ത്രീയേയും കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചു. പ്രതികളെ വെറുതെ വിടില്ലെന്നും സ്ത്രീ കാണിച്ച ധീരതയ്ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular