Friday, March 29, 2024
HomeUSAവിസ്കോൺസിനിൽ യു എസ് അറ്റോണിയായി ഇന്ത്യൻ അമേരിക്കൻ

വിസ്കോൺസിനിൽ യു എസ് അറ്റോണിയായി ഇന്ത്യൻ അമേരിക്കൻ

വിസ്കോൺസിനിൽ വെസ്റ്റേൺ ഡിസ്ട്രിക്ടിലെ യു എസ് അറ്റോണിയായി ഇന്ത്യൻ അമേരിക്കൻ സോപെൻ ബി. ഷായെ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. ട്രംപ് ഭരണകൂടം നിയമിച്ച സ്കോട്ട് ബ്ലെയ്‌ഡറുടെ രാജിയെ തുടർന്നാണ് ഈ തസ്തികയിൽ കഴിഞ്ഞ വർഷം ഒഴിവു വന്നത്.

നിയമനത്തിന് അംഗീകാരം ലഭിച്ചാൽ മാഡിസണിൽ യു എസ് അറ്റോണിയുടെ ഓഫീസിന്റെ ചുമതല ഏൽക്കുന്ന രണ്ടാമത്തെ വനിതയാവും ഷാ.

ഷാ ഉൾപ്പെടെ ജൂൺ ആറിനു നിയമിക്കപ്പെട്ട ആറു യു എസ് അറ്റോണിമാരെയും കുറിച്ച് വൈറ്റ് ഹൗസ് പറഞ്ഞു: “നിയമം നടപ്പാക്കുന്നതിൽ കാട്ടിയ സമർപ്പണം, തൊഴിലിലുള്ള മികവ്, അനുഭവ സമ്പത്ത്, എല്ലാവർക്കും നീതി ഉറപ്പാക്കാനുള്ള പ്രതിബദ്ധത, നീതിന്യായ വകുപ്പിന്റെ സ്വതന്ത്ര പ്രവർത്തനത്തോടുള്ള പിന്തുണ ഇവയൊക്കെയാണ് അവരെ തിരഞ്ഞെടുക്കാൻ കാരണം.”

പരിചയ സമ്പത്തുള്ള അഭിഭാഷകയായ ഷാ പെർകിൻസ് കോയി എൽ എൽ പിയിലാണ് 2019 മുതൽ ജോലി ചെയ്യുന്നത്. വിചാരണ കോടതികളിൽ വളരെ നിർണായകമാവുന്ന കേസുകളിൽ ഷാ ഹാജരായിട്ടുണ്ട്. വിസ്കോൺസിൻ വെസ്റ്റേൺ ഡിസ്ട്രിക്ടിനു വേണ്ടി യു എസ് ഡിസ്‌ട്രിക്‌ട് കോടതിയിൽ നടന്ന വോട്ടവകാശ കേസും ഡേയ്ൻ കൗണ്ടി സർക്യൂട്ട് കോടതിയിലെ  ദശലക്ഷങ്ങൾ ഉൾപ്പെട്ട ഓഹരിപങ്കാളിത്ത തർക്കവും അതിൽ ഉൾപ്പെടുന്നു.

ഷാ 2017 മുതൽ 2019 വരെ വിസ്കോൺസിനിൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ആയിരുന്നു. യേൽ ലോ സ്കൂളിൽ നിന്ന് 2015 ൽ ജെ ഡി എടുത്തു. അതിനു മുൻപ് 2008 ൽ ഹാർവാഡ് കോളേജിൽ നിന്ന് എ ബിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular