Thursday, April 25, 2024
HomeIndiaപ്രവാചകനെതിരായ പരാമര്‍ശം: 15 രാജ്യങ്ങള്‍ അപലപിച്ചു, നൂപുര്‍ ശര്‍മയെ വിളിപ്പിച്ച്‌ മുംബൈ പോലീസ്

പ്രവാചകനെതിരായ പരാമര്‍ശം: 15 രാജ്യങ്ങള്‍ അപലപിച്ചു, നൂപുര്‍ ശര്‍മയെ വിളിപ്പിച്ച്‌ മുംബൈ പോലീസ്

ഡല്‍ഹി: പ്രവാചകനെതിരായ ബി.ജെ.പി. നേതാക്കളുടെ വിദ്വേഷ പരാമര്‍ശത്തെ അപലപിച്ച്‌ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി.

ഇറാന്‍, ഇറാഖ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈത്ത്, ജോര്‍ദാന്‍, അഫ്ഗാനിസ്താന്‍, മാലദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ തുടങ്ങി 15 രാജ്യങ്ങള്‍ പ്രസ്താവനയില്‍ ഇതുവരെ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യങ്ങള്‍ സ്ഥാനപതിമാരെ വിളിച്ച്‌ വരുത്തിയും അല്ലാതെയും പ്രതിഷേധമറിയിച്ചപ്പോള്‍ ചില രാജ്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു.

57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍(ഒ.ഐ.സി.) ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular