Friday, April 19, 2024
HomeKeralaമക്കളെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത് പള്ളിയില്‍ പോകാനെന്ന പേരില്‍, ആദ്യം പുഴയിലേക്കെറിഞ്ഞത് ആറാം ക്ലാസുകാരനെ,...

മക്കളെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത് പള്ളിയില്‍ പോകാനെന്ന പേരില്‍, ആദ്യം പുഴയിലേക്കെറിഞ്ഞത് ആറാം ക്ലാസുകാരനെ, പിന്നാലെ ഭയന്ന് നിലവിളിച്ച പ്ലസ് വണ്‍കാരിയേയും എറിഞ്ഞു;

കൊച്ചി; ആലുവ പാലത്തില്‍ നിന്ന് രണ്ടു മക്കളേയും ബലമായി പുഴയിലേക്ക് വലിച്ചെറിഞ്ഞ ശേഷം പിതാവ് ജീവനൊടുക്കി.

പാലാരിവട്ടം കളവത്തുപറമ്ബ് റോഡില്‍ തുരാട്ടുപറമ്ബ് വീട്ടില്‍ ടിഎച്ച്‌ ഉല്ലാസ് ഹരിഹരനാണ് മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവറീ പുഴയില്‍ തള്ളിയിട്ട് ശേഷം ജീവനൊടുക്കിയത്. വൈകിട്ട് നാലരയോടെ ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന പാലത്തിലാണ് സംഭവം. ഉല്ലാസ് ആദ്യം ആണ്‍കുട്ടിയെ പുഴയിലേക്ക് എടുത്തിടുകയായിരുന്നു. ഇതുകണ്ട് കരയുകയായിരുന്ന പെണ്‍കുട്ടിയെയും ബലം പ്രയോഗിച്ച്‌ പുഴയിലേക്ക് എടുത്തിട്ട ശേഷം ഉല്ലാസും ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചാടിയത് കണ്ടതോടെ ഇവര്‍ തിരച്ചില്‍ ആരംഭിക്കുകയും അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയുമായിരുന്നു.

പുഴയുടെ അടുത്ത് നിന്ന് കണ്ടെത്തിയ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ഇടപ്പള്ളി പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് കല്‍പ്പണിക്കാരനായ ഉല്ലാസ്
മക്കളെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. സംഭവത്തില്‍അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

പുഴയില്‍ മീന്‍ പിടിക്കുന്നവരും മറ്റും ഇവര്‍ ചാടുന്നതു കണ്ടു. ഇവരാണ് ആദ്യം തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയത്.കുട്ടികളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. 2 മണിക്കൂര്‍ തിരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെടുത്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കൃഷ്ണപ്രിയ. ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഏകനാഥ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular