Thursday, April 25, 2024
HomeKeralaദുരിതമയം ഈ ഫയര്‍സ്റ്റേഷന്‍

ദുരിതമയം ഈ ഫയര്‍സ്റ്റേഷന്‍

മൂ​വാ​റ്റു​പു​ഴ: ഒ​ന്ന​ര പ​തി​റ്റാ​ണ്ട് മു​മ്ബ് ആ​രം​ഭി​ച്ച ക​ല്ലൂ​ര്‍​ക്കാ​ട് ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ പ​രി​മി​തി​ക​ള്‍ മൂ​ലം വ​ല​യു​ക​യാ​ണ്.

സ്റ്റേ​ഷ​ന്‍ പു​തു​ക്കി​പ്പ​ണി​യാ​ന്‍ ര​ണ്ടു​വ​ര്‍​ഷം മു​മ്ബ് ന​ട​പ​ടി ആ​രം​ഭി​ച്ചെ​ങ്കി​ലും ഒ​ന്നു​മാ​യി​ട്ടി​ല്ല. പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് മു​ന്‍ എം.​എ​ല്‍.​എ, എ​ല്‍​ദോ എ​ബ്ര​ഹാ​മി​ന്‍റെ കാ​ല​ത്താ​ണ് പു​തി​യ മ​ന്ദി​രം നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

3.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി. എ​ന്നാ​ല്‍, ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ മു​ന്നോ​ട്ടു​പോ​കാ​നാ​യി​ല്ല. പ​ഞ്ചാ​യ​ത്ത് വി​ട്ടു​കൊ​ടു​ത്ത 23 സെ​ന്റ് സ്ഥ​ല​ത്ത് 2006 ലാ​ണ് ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. 34 ജീ​വ​ന​ക്കാ​രും, മൂ​ന്നു വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പ​ഴ​യ കെ​ട്ടി​ട​മാ​യ​തി​നാ​ല്‍ ആ​വ​ശ്യ​ത്തി​ന്​ സൗ​ക​ര്യ​ങ്ങ​ളി​ല്ല. ജീ​വ​ന​ക്കാ​ര്‍​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും, വാ​ഹ​ന​ങ്ങ​ള്‍ ക​യ​റ്റി ഇ​ടു​ന്ന​തി​നും സം​വി​ധാ​ന​മി​ല്ല. ആ​സ്ബ​റ്റോ​സ് ഷീ​റ്റി​ന്​ കീ​ഴി​ലെ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ല്‍ വേ​ന​ല്‍​ക്കാ​ല​ത്ത് ഇ​രി​ക്കാ​നു​മാ​കി​ല്ല. കു​ടി​വെ​ള്ള പ്ര​ശ്ന​വും രൂ​ക്ഷ​മാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular