തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന്, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ സിനിമകളാണ് മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.മഞ്ജു വാരിയര്‍, പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്ശന്, നിമിഷ സജയന് തുടങ്ങുയവരടക്കം നിരവധി നായികമാരും മത്സര രംഗത്തുണ്ട്.