Friday, April 19, 2024
HomeIndiaയുവതിയുടെ മൃതദേഹം ചാക്കിലാക്കി റെയില്‍വേ ട്രാക്കില്‍ തള്ളി, അരുംകൊല നടത്തിയത് ഇരുപത്തൊന്നുകാരന്‍

യുവതിയുടെ മൃതദേഹം ചാക്കിലാക്കി റെയില്‍വേ ട്രാക്കില്‍ തള്ളി, അരുംകൊല നടത്തിയത് ഇരുപത്തൊന്നുകാരന്‍

മുംബയ്: കടംവാങ്ങിയ 3000 രൂപ തിരികെ ചോദിച്ചതിലുള്ള ദേഷ്യത്തില്‍ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നശേഷം മൃതദേഹം ചാക്കിലാക്കി റെയില്‍വേലൈനില്‍ തള്ളി.

ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ എന്ന ഇരുപത്തെട്ടുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സുഹൃത്ത് വികാസ് ഖൈര്‍നാന്‍ എന്ന 21 കാരനാണ് പിടിയിലാണ്. ട്രെയിനില്‍ നിന്നാണ് മൃതദേഹം റെയില്‍വേ ട്രാക്കിലേക്ക് തള്ളിയത്.

റെയില്‍പാളം പരിശോധിക്കാന്‍ എത്തിയ ജീവനക്കാരാണ് സംശയാസ്‌പദമായ നിലയില്‍ ചാക്കുകെട്ട് കണ്ടത്. ഉള്ളില്‍ മൃതദേഹമാണെന്ന് വ്യക്തമായതോടെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് സരികയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സരികയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്ബും ലഭിച്ചില്ല. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.സി സി ടി വി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വികാസാണ് കൊലയാളിയെന്ന് വ്യക്തമായത്. ടോയ്‌ലറ്റില്‍ വച്ച്‌ കാെലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി ഓട്ടോയില്‍ കയറ്റി റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. അവിടെ നിന്ന് ലോക്കല്‍ ട്രെയിനില്‍ കയറ്റിയാണ് ഉപേക്ഷിക്കാന്‍ കൊണ്ടുപോയത്. മൃതദേഹത്തില്‍ നിരവധി കുത്തുകളേറ്റിരുന്നു.

ഒരു വീട്ടില്‍ ജോലിക്കുനില്‍ക്കുകയാണ് ഇരുവരും. മൂന്നുവര്‍ഷമായി ഇവര്‍ പരിചയത്തിലായിരുന്നു. പ്രതിയുടെ മൊഴി മുഴുവന്‍ പൊലീസ് വിശ്വസിച്ചിട്ടില്ല. യുവതി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular