Friday, April 19, 2024
HomeUSAറോക്‌ലാൻഡ് സൈന്റ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ മെത്രാന് സ്വീകരണവും സെമിത്തേരി...

റോക്‌ലാൻഡ് സൈന്റ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ മെത്രാന് സ്വീകരണവും സെമിത്തേരി ആശിർവാദവും

ന്യൂയോർക് :റോക്‌ലാൻഡ് സെൻറ് .മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയതായി വാങ്ങിയ സെമിത്തേരി ആശിർവാദവും ബഹു : മാർ പണ്ടാരശേരി പിതാവിന് ഇടവക ജനങ്ങൾ നൽകുന്ന സ്വീകരണവും മെയ് 29 ഞായറാഴ്ച നടക്കും ..അന്നേ ദിവസം 3 .30 പിഎം നു പിതാവിന് വാദ്യമേളങ്ങളോടും നാടവിളികളോടും കൂടി സ്വീകരണം. 3.45 ന് വിശുദ്ധ കുർബാനയോടെ തീരുകർമ്മങ്ങൾ ആരംഭിക്കും തുടര്ന്നു പുതിയതയായി വാങ്ങിയ സെമിത്തേരി ആശിർവാദം മാർ പണ്ടാരശേരി പിതാവിന്റെ കാര്മികത്തിൽ 5 .30 നു നടക്കും.

തുടർന്ന് സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ സ്‌നേഹ വിരുന്നും തുടർന്ന് ക്നാനായ കാത്തലിക് മിനിസ്ട്രി യുടെ ഈ വർഷത്തെ പ്രവർത്തോനോത്ഘാടനവും കലാമേന്മയുള പരിപാടികളോടെയുള്ള ഫാമിലി നൈറ്റ് നടക്കും . പ്രിയപ്പെട്ട എല്ലാവരെയും റോക്‌ലാൻഡ് ക്നാനായ കത്തോലിക്കാ ഇടവകയിലേക്കു ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കു : ഇടവക വികാരി ഫാ. ഡോ. ബിപി തറയിൽ -773 943 2290

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular