Connect with us
Malayali Express

Malayali Express

പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വനിതാ സമാജത്തിന്റെ പങ്ക് അനിവാര്യം: യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത

USA

പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വനിതാ സമാജത്തിന്റെ പങ്ക് അനിവാര്യം: യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത

Published

on

മൊയ്തീന്‍ പുത്തന്‍‌ചിറ
ന്യൂയോര്‍ക്ക്: അടുത്ത തലമുറയെ വാര്‍ത്തെടുക്കുവാന്‍ തക്കവണ്ണം സമാജം കൂടുതല്‍ കര്‍മ്മനിരതരായിരിക്കണമെന്നും, സ്വന്തം കുടുംബത്തില്‍ നിന്നുതന്നെ അതിനുള്ള സാഹചര്യത്തിന് തുടക്കം കുറിക്കണമെന്നും അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തയും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ മുപ്പത്തിരണ്ടാമത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പെന്‍സില്‍വാനിയയിലെ കലഹാരി റിസോര്‍ട്ടില്‍ വെച്ചു നടന്ന കണ്‍വെന്‍ഷനില്‍, ഭദ്രാസനത്തിലെ വിമന്‍സ് ലീഗിന്റെ 2018-ലെ മീറ്റിംഗില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്താ. മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനും ആയ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി, മിഷിഗണ്‍ ഡിട്രോയിറ്റ് സെയ്ന്റ് മേരീസ് ജാക്കോബൈറ്റ് സുറിയാനിപ്പള്ളിയുടെ വികാരി റവ. ഫാ. ബിനു ജോസഫും, വിവിധ ഇടവകകളില്‍ നിന്നുമായി മുന്നൂറില്‍പ്പരം വിമന്‍സ് ലീഗ് പ്രവര്‍ത്തകരും പങ്കെടുത്തു.
സുവിശേഷ ഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ സമാജം ജോയിന്റ് സെക്രട്ടറി ശ്രീമതി ജെസ്സി പീറ്റര്‍  സ്വാഗത പ്രസംഗം നടത്തുകയും തുടര്‍ന്ന് ശ്രീമതി അച്ചാമ്മ മാത്യുവിന്റെ പ്രാരംഭ പ്രാര്‍ത്ഥനയും സെയ്ന്റ് മേരീസ് വിമന്‍സ് ലീഗിന്റെ തീം സോംഗ് “വചനമാം ദൈവത്തെ” എന്ന പ്രാര്‍ത്ഥനാ ഗാനവും ആലപിച്ചു.
അമേരിക്കന്‍ അതിഭദ്രാസനത്തിലെ ഏറ്റവും ശക്തവും പ്രവത്തനനിരതവുമായ അത്മീയമായ സഘടനയാണ് സെയ്ന്റ് മേരീസ് വിമന്‍സ് ലീഗെന്ന് അഭിവന്ദ്യ തിരുമേനി ഓര്‍മിപ്പിച്ചു. പ്രാര്‍ത്ഥനയോടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയും യുവതലമുറയുടെ ആത്മീയ ഉന്നമനത്തിനായി കരുതലോടെ പ്രവര്‍ത്തിക്കുവാന്‍ തക്കവണ്ണം ഇടയാകട്ടെയെന്നും, ശക്തമായ ഈ കൂട്ടായ്മയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഭാരവാഹികളും പ്രവര്‍ത്തകരും അഭിനന്ദനം അര്‍ഹിക്കുന്നതായും തിരുമേനി പറഞ്ഞു.
നമ്മുടെ ആത്മീയ ജീവിതം മരവിപ്പില്ലാതെ മുന്നോട്ടു കൊണ്ടുപോകുവാന്‍ ശക്തമായ പ്രാര്‍ത്ഥനാ ജീവിതവും  മാതാവിനോടുള്ള മധ്യസ്ഥതയും അനിവാര്യമാണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനാ ഗാനവും ആലപിച്ചുകൊണ്ടും റവ. ഫാ. ബിനു ജോസഫ് വചന പ്രഘോഷണം നടത്തി.
വിമന്‍സ് ലീഗ് ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീമതി ഷീജ ഗീവര്‍ഗീസ് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഭദ്രാസനത്തില്‍ 2017-18 വര്‍ഷങ്ങളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെയും റീജിയണല്‍ മീറ്റിംഗുകളെയും പറ്റി വിശദമായി പ്രതിപാദിക്കുകയും അതിനായി പ്രവര്‍ത്തിച്ച എല്ലാ യൂണിറ്റുകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള നന്ദി അറിയിക്കുകയും ചെയ്തു. കണ്‍‌വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തിയ ചാരിറ്റി ധനശേഖരണം ഒരു വന്‍വിജയമാക്കാന്‍ സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും വിമന്‍സ് ലീഗ് ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീമതി ഷീജ ഗീവര്‍ഗീസ് അറിയിച്ചു.
വിമന്‍സ് ലീഗിന് ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കി നയിക്കുന്ന അഭിവന്ദ്യ തീത്തോസ് തിരുമേനിക്കും വൈസ് പ്രസിഡന്റ് മാത്യൂസ് ഇടത്തറ കോറെപ്പിസ്കോപ്പയ്ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടും, റീജിയണല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുന്ന ശ്രീമതി ചിന്നമ്മ പൗലോസ്, ശ്രീമതി ഷീല ജോര്‍ജ്ജ്, ശ്രീമതി രമണി ജോസഫ്, ശ്രീമതി സ്മിത ഏലിയാസ്, ശ്രീമതി ലൂസി പൈലി, ശ്രീമതി ജോയ്സ് സാജു, ശ്രീമതി മെഴ്സി ബിനോയ് (കാനഡ), ജോയിന്റ് സെക്രട്ടറി ശ്രീമതി ജെസ്സി പീറ്റര്‍, ട്രഷറര്‍ ശ്രീമതി എല്‍മി പോള്‍ എന്നിവര്‍ക്കുള്ള അനുമോദനവും നന്ദിയും ജനറല്‍ സെക്രട്ടറി ശ്രീമതി ഷീജ ഗീവര്‍ഗീസ് അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.
PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News