Thursday, April 18, 2024
HomeUSAബൈഡന്‍, ഹാരിസ്, സുസന്‍ബെര്‍ഗ് ഉള്‍പ്പെടെ 963 അമേരിക്കക്കാര്‍ക്ക് റഷ്യ പ്രവേശനം നിഷേധിച്ചു.

ബൈഡന്‍, ഹാരിസ്, സുസന്‍ബെര്‍ഗ് ഉള്‍പ്പെടെ 963 അമേരിക്കക്കാര്‍ക്ക് റഷ്യ പ്രവേശനം നിഷേധിച്ചു.

വാഷിംഗ്ടണ്‍: രാഷ്ട്രീയക്കാര്‍, സെലിബ്രറ്റീസ്, എക്‌സിക്യൂട്ടീവ് ഉള്‍പ്പെടെ 963 അമേരിക്കക്കാര്‍ക്ക് റഷ്യയില്‍ സ്ഥിരമായി പ്രവേശനം നിഷേധിച്ച് റഷ്യന്‍ വിദേശകാര്യ വകുപ്പു മെയ് 21 ശനിയാഴ്ച ഉത്തരവിറക്കി.

പ്രവേശനം നിഷേധിച്ചവരില്‍ പ്രസിഡന്റ് ജൊ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സി.ഇ.ഒ. മാര്‍ക്ക് സുസന്‍ബര്‍ഗ്, പ്രമുഖ നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ എന്നിവരും ഉള്‍പ്പെടുന്നു. റഷ്യന്‍ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ് മോര്‍ഗന്‍ ഫ്രീമാന്‍.

യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും, റഷ്യന്‍ പ്രസിഡന്റിനെ പര്‌സ്യമായി തള്ളി പറയുകയും ചെയ്തതിനാണ് ഇവര്‍ക്കെല്ലാം പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

റഷ്യക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം അമേരിക്കക്ക് തന്നെ തിരിച്ചടിയാകുമെന്ന് റഷ്യന്‍ വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റഷ്യന്‍ പ്രസിഡന്റിനെ മുന്‍ കാലങ്ങളില്‍ പുകഴ്ത്തിയതും, ബൈഡന്റെ മകന്‍ ഹണ്ടറിന്റെ പേരിലുള്ള ആരോപണങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതുമാണ് ട്രമ്പിനെ ഒഴിവാക്കാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്.

ഹൗസ് സ്പീക്കര്‍ പെലോസി, മെജോറട്ടി ലീഡര്‍ ചക്ക് ഷുമ്മര്‍, ലിന്‍ഡ്‌സിഗ്രഹം, ടെഡ് ക്രൂസ്, അലക്‌സാന്‍ഡ്രിയ ഒക്കേഷ്യ, ഇല്‍മാന്‍ ഒമര്‍ എന്നിവരേയും നിരോധന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular